താൾ:CiXIV270.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 307

പൊയ ഉടനെ കെസബചന്ദ്രസെൻ ഗൊവിന്ദപ്പണിക്കരെയും
ഗൊവിന്ദൻകുട്ടിമെനവനെയും ഭക്ഷണം ചെയ്യുന്ന മുറിയിലെ
ക്ക വിളിച്ച തീന്മെശയുടെ അടുക്കെ ഇരുത്തി- താനും ഇരുന്നു. കു
റെ കഴിഞ്ഞപ്പൊൾ മാധവൻ കുളി കഴിഞ്ഞ വരുന്നത കണ്ടു
കെസബ ചന്ദ്രസെൻ എതിരെറ്റ ൟ മുറിയിലെക്ക കൂട്ടിക്കൊ
ണ്ട വന്നു.

കെ—ഇതാ ൟ ഇരിക്കുന്ന രണ്ട പെരെയാണ ഞാൻ ക്ഷണിച്ച
ത- താങ്കളുമായി മുമ്പ പരിചയമുണ്ടൊ. ഞാൻ അറിയില്ലാ.

മാധവൻ നൊക്കി പിന്നെ ഉണ്ടായത എന്താണെന്ന പ
റയെണ്ടതില്ലല്ലൊ."ഓ-അച്ഛനെ ഞാൻ കണ്ടത എന്റെ ഭാഗ്യം"
എന്ന പറയുമ്പൊഴക്ക ഗൊവിന്ദപ്പണിക്കര എഴുനീറ്റ മാധവ
നെ ആലിംഗനം ചെയ്ത, "അയ്യൊ എന്റെ കുട്ടാ നീ എന്നെ
"ഇങ്ങിനെ വ്യസനിപ്പിച്ചുവെല്ലൊ" എന്ന ഗൽഗദാക്ഷരമായി
കരഞ്ഞുംകൊണ്ട പറഞ്ഞു.

കെസബ ചന്ദ്രസെൻ ഉടനെ ആ മുറിയിൽനിന്ന മറ്റൊ
രു മുറിയിലെക്ക പൊയി.

ൟ ആലിംഗനവും കരച്ചലും ഒക്ക കഴിഞ്ഞ ശെഷം ഒന്നാ
മത ഗൊവിന്ദപ്പണിക്കര പറഞ്ഞത.

ഗൊവിന്ദൻകുട്ടി ഉടനെ നാട്ടിലെക്ക ഒരു കമ്പി അടിക്ക
ണം- ഇവന്റെ അമ്മയും ആ പെണ്ണും വ്യസനിച്ച മരിച്ചിരിക്കു
മൊ എന്ന അറിഞ്ഞില്ലാ.

മാധവൻ—ഏത പെണ്ണ-ഏത പെണ്ണാണ എന്നെക്കുറിച്ച വ്യ
സനിച്ച മരിക്കാൻ.

ഗൊവിന്ദൻകുട്ടി മെനവൻ—എന്റെ മരുമകൾ ഇന്ദുലെഖ. ഭ്രാ
ന്താ- എന്തൊരു കഥയാണ ഇതെല്ലാം. എന്തെല്ലാം ഗൊ
ഷ്ഠിയാണ ൟ കാണിച്ചത.

ഇയ്യടെ മാധവന പലപ്പൊഴും വിചാരിയാതെ പെട്ടന്ന
പലെ ആപത്തുകളും നെരിട്ടിട്ടുണ്ടായിരുന്നു. ചില സന്തൊഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/331&oldid=193380" എന്ന താളിൽനിന്ന് ശേഖരിച്ചത്