താൾ:CiXIV270.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

306 പതിനെഴാം അദ്ധ്യായം.

കെസബചന്ദ്രസെൻ—ആട്ടെ- അലഹബാദിലെ സബ്ബജഡ്ജി
യുമായി പരിചയമായെല്ലൊ- കുറെ ദ്രവ്യനാശം വന്നാലും ത
രക്കെടില്ലാ- നല്ല ഒരു സ്നെഹിതനെ കിട്ടിയെല്ലൊ!
എന്നും മറ്റും പറഞ്ഞ രണ്ടുപെരു വളരെ ചിറിച്ചു.

കെ—എനിയത്തെ ഉദ്ദെശം എന്താണ- മലബാറിലെക്ക തന്നെ
മടങ്ങുകയല്ലെ നല്ലത.

മാ—ഇല്ലാ- മലബാറിലെക്ക ഇപ്പൊൾ മടങ്ങുന്നില്ല. എന്നാൽ
നാളെ ഞാൻ മദിരാശിക്കപൊയി എട്ടു പത്ത ദിവസത്തി
ലകത്ത ഇങ്ങട്ടതന്നെ മടങ്ങും.

കെ—മദിരാശിയൊളം മാത്രം പൊയി മടങ്ങുന്നുവൊ. മലബാ
റിലൊളം കൂടി പൊവരുതെ- അച്ഛനെയും മറ്റും ഒന്ന കാ
ണാമല്ലൊ.

അച്ഛൻ എന്ന പറഞ്ഞപ്പൊൾ മാധവന ബഹു വ്യസനം
തൊന്നി- എങ്കിലും മറ്റെ സംഗതി ഓൎത്തപ്പൊൾ മലബാറിനെ
മനസ്സുകൊണ്ട ഒന്ന ശപിച്ചും കൊണ്ട.

മാ—അച്ഛനെ കാണ്മാൻ എനിക്ക വളരെ ആഗ്രഹമുണ്ടായിരു
ന്നു- തല്ക്കാലം സാധിക്കയില്ലെന്ന തൊന്നുന്നു.

കെ—എന്നാൽ എനി നമുക്ക ഭക്ഷണം കഴിക്കാറായെല്ലൊ- കു
ളിക്കണ്ടെ.

മാ—കുളിക്കാം—എന്ന പറഞ്ഞ മാധവൻ എണീട്ടു.

കെ—ഞാൻ ഇന്ന എന്റെ സ്നെഹിതന്മാരിൽ രണ്ടാളെകൂടി താ
ങ്കളുടെ പ്രീതിക്കായി ഭക്ഷണത്തിന്ന വരാൻ ക്ഷണിച്ചിട്ടു
ണ്ട. താങ്കൾക്ക അവരെ കാണാൻ സന്തൊഷമുണ്ടായിരിക്കു
മെന്ന ഞാൻ വിശ്വസിക്കുന്നു.

മാ—താങ്കളുടെ സ്നെഹിതന്മാര എന്റെയും സ്നെഹിതന്മാര ത
ന്നെ- അവരെ ക്ഷണിച്ചത എനിക്ക അത്യന്ത സന്തൊഷ
മായി.

എന്ന പറഞ്ഞ മാധവൻ കുളിപ്പാൻ പൊയി. കുളിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/330&oldid=193377" എന്ന താളിൽനിന്ന് ശേഖരിച്ചത്