താൾ:CiXIV270.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 9

ന്ന തൊന്നുന്നു. എന്റെ അഭിപ്രായത്തിൽ സൌന്ദൎയ്യം എന്ന
ത ശൊഭാനിഷ്ഠമായ ഒരു സാധനമാണെന്നാകുന്നു. ശൊഭ എ
വിടെ തൊന്നുന്നുവൊ അവിടെ സൌന്ദൎയ്യമുണ്ട എന്നു പറയാം.
ൟ ഇൻഡ്യാരാജ്യത്തുള്ള സംസ്കൃതഗ്രന്ഥങ്ങളിൽ ഒരു സ്ത്രീയുടെ
സൌന്ദൎയ്യവൎണ്ണനയിൽ കചങ്ങൾക്ക അതി കൃഷ്ണുവൎണ്ണത്വവും
നെത്രങ്ങൾക്ക നീലാ ബ്ജസദൃശതയും അതി വിശിഷ്ടമായ സൌ
ന്ദൎയ്യലക്ഷണങ്ങളിൽ മുഖ്യങ്ങളായിപറഞ്ഞ കാണുന്നു. ഇംക്ലീഷ
കവികൾ ഒരു യുവതിയുടെ സൌന്ദൎയ്യലക്ഷണങ്ങളിൽ അവളുടെ
തലമുടിയുടെ സ്വൎണ്ണവൎണ്ണത്വവും കണ്മിഴികൾക്ക മങ്ങിയ മാതി
രി വെളുപ്പൊടു കൂടിയ ലഘുവായ നീല വൎണ്ണവും (അല്ലെങ്കിൽ
പടുഭാഷയിൽ നുമ്മൾ പറയുന്നതപൊലെ ശുദ്ധ പൂച്ചക്കണ്ണ) മു
ഖ്യങ്ങളായി വൎണ്ണിച്ചു വരുന്നു.

ഇവിടെ സംസ്കൃത കവികളുടെയും ഇംക്ലീഷ കവികളുടെ
യും സിദ്ധാന്തങ്ങൾ രണ്ടും ശരിയാണെന്ന പലപ്പൊഴും എനി
ക്കുതന്നെ തൊന്നീട്ടുണ്ട. കറുത്ത നിറത്തിലുള്ള തലമുടി എങ്ങി
നെ നമ്മളുടെ സ്ത്രീകൾക്ക ഭംഗിതൊന്നിക്കുന്നുവൊ അത പ്രകാ
രം തന്നെ സ്വൎണ്ണവൎണ്ണമായ തലമുടി ചില യൂറൊപ്യൻ സ്ത്രീക
ൾക്ക ബഹു ചെൎച്ചയായും യൊജ്യതയായും എന്റെ കണ്ണിൽ കാ
ണപ്പെട്ടിട്ടുണ്ട. കണ്മിഴികളും മെൽപറഞ്ഞ വൎണ്ണത്തിൽ ഉള്ളത
ചില യൂറൊപ്യൻ സ്ത്രീപുരുഷന്മാരിൽ എനിക്ക ബഹു ഭംഗി
യും ജീവനും ഉള്ളതകളായി തൊന്നപ്പെട്ടിട്ടുണ്ട. മെൽപറഞ്ഞ വി
ധം തലമുടിയും കണ്മിഴികളും ഉള്ള ചില യൂറൊപ്യൻ സ്ത്രീകളെ
എന്റെ മനസ്സിന്ന അതി സുന്ദരികളാണെന്ന ബൊദ്ധ്യപ്പെട്ടി
ട്ടുമുണ്ട.

പലെ അവയവങ്ങളുടെ യൊജ്യതകളിൽ നിന്നും വൎണ്ണ
ങ്ങളിൽനിന്നും ആകാരങ്ങളിൽ നിന്നും മനസ്സിന്ന ഓരൊ പ്ര
ത്യെക ദെഹങ്ങൾ കാണുമ്പൊൾ സൌന്ദൎയ്യം ഉണ്ടെന്നും ഇ
ല്ലെന്നും തൊന്നാം. അതകൊണ്ട സാധാരണയായി ഒരു സ്ത്രീക്ക


2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/33&oldid=193003" എന്ന താളിൽനിന്ന് ശേഖരിച്ചത്