താൾ:CiXIV270.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 305

"നെ സുഖമായി വന്നു ചെരും" എന്നാണ മറുപടി. അത കിട്ടി
യ ഉടനെ ഗൊപീനാഥ ബനൎജ്ജിക്ക അദ്ദെഹത്തിന്റെ രാജ്യ
ത്തിലെക്ക രാത്രിതന്നെ കമ്പി അടിച്ചു- മാധവൻ അവിടെ ഉ
ണ്ടൊ എന്ന മാത്രമാണ കമ്പിയിൽ ചൊദിച്ചത- അതിന പ്രഭാ
തത്തിൽ മറുപടി കിട്ടി.

മറുപടി—"മാധവൻ ഇന്ന വൈകുന്നെരം ആറ മണിക്ക
"ഇവിടെനിന്ന ബൊമ്പായിക്ക വണ്ടി കയറി. സുഖക്കെട യാ
"തൊന്നുമില്ലാ- ബൊമ്പായിൽ എത്തിയ ഉടനെ താങ്കളെ കാ
"ണും

ൟ കമ്പി വായിച്ച കെട്ടപ്പൊൾ ഗൊവിന്ദപ്പണിക്കൎക്കും
ഗൊവിന്ദൻകുട്ടി മെനവനും ഉണ്ടായ സന്തൊഷത്തെ കുറിച്ച
ഞാൻ എന്താണ പറയെണ്ടത.

ബൊമ്പായിൽ മാധവൻ കയറിയ വണ്ടി എത്തുന്ന ദിവ
സം കെസബചന്ദ്രസെൻ സ്ടെഷനിൽ എതിരെല്ക്കാൻ ഗാഡി
യുമായി തെയ്യാറായിനിന്നു. എന്നാൽ ഒരു നെരമ്പൊക്ക ഉണ്ടാ
ക്കണം എന്ന കെസബചന്ദ്രസെൻ നിശ്ചയിച്ചു. ഗൊവിന്ദപ്പ
ണിക്കരൊടും ഗൊവിന്ദൻകുട്ടിമെനവനൊടും അവരുടെ ആൾ
ക്കാരൊടും സ്ടെഷനിലെക്ക വരണ്ടാ എന്നും, താനും മാധവനും
കൂടി വിട്ടിലെക്ക വരുമ്പൊൾ അവരെ പുറത്ത കാണരുതെന്നും,
താൻ മാധവനെ പെട്ടന്ന കൊണ്ടുവന്ന കാണിക്കുമെന്നും പറ
ഞ്ഞ ശട്ടം ചെയ്തിട്ടാണ കെസബചന്ദ്രസെൻ സ്ടെഷനിലെക്ക
പൊയത. സ്ടെഷനിൽ എത്തുമ്പൊഴക്ക വണ്ടിയും എത്തി. മാ
ധവൻ വണ്ടിയിൽനിന്ന എറങ്ങിക്കൂടുമ്പൊൾ കെസബചന്ദ്ര
സെനെ കണ്ടു- ഉടനെ കൈ കൊടുത്ത രണ്ടപെരുംകൂടി വണ്ടി
യിൽ കയറി കെസബചന്ദ്രസെന്റെ ബങ്കളാവിൽ എത്തി പു
റത്ത ബ്രാന്തയിൽ ഇരുന്നു. കെസബചന്ദ്രസെൻ കല്ക്കത്താവി
ട്ട ശെഷം നടന്ന വാസ്തവങ്ങൾ എല്ലാം മാധവൻ പറഞ്ഞു. കെ
സബചന്ദ്രസെൻ എല്ലാം കെട്ടു, ഒടുവിൽ—


39*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/329&oldid=193375" എന്ന താളിൽനിന്ന് ശേഖരിച്ചത്