താൾ:CiXIV270.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

304 പതിനെഴാം അദ്ധ്യായം.

ഗൊവിന്ദൻകുട്ടിമെനവൻ—മലബാർ രാജ്യക്കാരനാണ.

കെ—ശരി അങ്ങിനെ കണ്ടപ്പൊൾ എനിക്ക തൊന്നി. മലബാ
റിൽ മാധവൻ എന്ന ഒരാളെ താങ്കൾ അറിയുമൊ.

ഇത കെട്ടപ്പൊൾ ഗൊവിന്ദൻകുട്ടി മെനവൻ ഒന്ന ഞെ
ട്ടി. വല്ലാതെ പരിഭ്രമിച്ചു- സന്തൊഷവും സന്താപവും ആശ്ചൎയ്യ
വും ഒക്കക്കൂടി മനസ്സിൽ തിക്കിത്തിരക്കി വലഞ്ഞുപൊയി. ഉട
നെ—

ഗൊവിന്ദൻകുട്ടി മെനവൻ—അദ്ദെഹം എവിടെ ഉണ്ട. ഞാൻ
അദ്ദെഹത്തിന്റെ ഒരു സംബന്ധിയാണ. അദ്ദെഹം ഞങ്ങ
ടെ രാജ്യംവിട്ട പൊയ്ക്കളഞ്ഞിട്ട രണ്ട മാസത്തൊളമായി. അ
ദ്ദെഹത്തിന്റെ അച്ഛനും ഞാനും കൂടി പലെ ദിക്കിലും അ
ദ്ദെഹത്തെ തിരഞ്ഞ കാണാതെ വ്യസനിച്ച വലഞ്ഞ നട
ക്കുന്നു. ഇവിടെ എട്ട പത്ത ദിവസമായി ഞങ്ങൾ എത്തീട്ട.

ഉടനെ കെസബചന്ദ്രസെൻ വിവരങ്ങൾ എല്ലാം പറ
ഞ്ഞു. ഒടുവിൽ—

കെ—ഇപ്പൊൾ അദ്ദെഹം കൽക്കത്താ വിട്ടിരിക്കും. എന്നാൽ
അച്ഛന ഞാൻ ഒരു കമ്പി അയച്ച അതിന്റെ വിവരം അ
റിയാം.

എന്ന പറഞ്ഞ കെസബചന്ദ്രസെനും ഗൊവിന്ദൻകുട്ടി
മെനവനും കൂടെ ടെലിഗ്രാഫ ആഫീസ്സിൽ പൊയി കമ്പി അ
യച്ചു. ഉടനെ ഗൊവിന്ദപ്പണിക്കരുടെ അടുക്കെ കെസബചന്ദ്ര
സെൻ ഗൊവിന്ദൻകുട്ടിമെനവനൊടുകൂടെ പൊയി. അദ്ദെഹ
ത്തെയും ആൾക്കാരെയും ഒന്നിച്ച കൂട്ടിക്കൊണ്ടവന്ന തന്റെ
വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു.

എകദെശം രാത്രി എട്ടര മണിക്ക മറുപടി കമ്പി എത്തി.
"മാധവൻ, കൽക്കത്താ വിട്ടിരിക്കുന്നു. ഗൊപീനാഥ ബനൎജ്ജിയു
"ടെ അടുക്കെ ഉണ്ടായിരിക്കണം. അദ്ദെഹത്തെപ്പറ്റി അദ്ദെഹ
"ത്തിന്റെ അച്ഛൻ ഒന്നും വ്യസനിപ്പാൻ ആവശ്യമില്ലാ. ഉട

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/328&oldid=193373" എന്ന താളിൽനിന്ന് ശേഖരിച്ചത്