താൾ:CiXIV270.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

302 പതിനെഴാം അദ്ധ്യായം.

തെങ്കിലും പിന്നെയും കുറെ അന്വെഷണങ്ങളും മറ്റും ചെയ്ത,
ചില പൊൎട്ടർമാരെയും കൂലിക്കാരെയും എല്ലാം വളരെ അടിച്ചു.
ഒന്നും തുമ്പാവാത്തതിനാൽ ഏകദെശം പന്ത്രണ്ട മണിയായ
പ്പൊൾ ഉദ്യൊഗസ്ഥന്മാർ വെളിച്ചാവുമ്പൊൾ വരാമെന്ന പറ
ഞ്ഞ പൊകയും ചെയ്തു.

രാവിലെ ഒന്നാമത്തെ വണ്ടിക്ക ഗൊപീനാഥബനൎജ്ജി വ
ന്നു. കളവകാൎയ്യത്തെക്കുറിച്ച കുറെ അന്വെഷിച്ചു. ഒന്നും തുമ്പു
ണ്ടായില്ലാ. പിന്നെയും അന്വെഷിപ്പാൻ ഉദ്യൊഗസ്ഥന്മാരെയും
മറ്റും ഏല്പിച്ചു മാധവനെയുംകൂട്ടി തന്റെ രാജ്യത്തെക്ക പൊ
ന്നു. ൟ വിവരങ്ങൾക്ക എല്ലാം തന്റെ രാജ്യത്ത എത്തിയ ഉ
ടനെ ഗൊവിന്ദസെന്ന കമ്പി അയച്ചു. അതിന ഗൊപീനാഥ
ബനൎജ്ജിക്ക വന്ന മറുവടി കമ്പി താഴെ ചെൎക്കുന്നു.

"മാധവന നെരിട്ട നിൎഭാഗ്യത്തെപ്പറ്റി ഞാൻ വ്യസനി
"ക്കുന്നു. മാധവന വടക്കൻ ഇന്ത്യയിൽ സഞ്ചാരത്തിന്നും മട
"ങ്ങി മദിരാശിക്ക പൊവാനും ഉള്ള സകല ചിലവുകൾക്കും ആ
"യി രണ്ടായിരം ഉറുപ്പിക, മാധവന്റെ അധീനത്തിൽ നിൎത്ത
ണം. എന്നാൽ ഉറുപ്പിക ഒന്നായി കയ്യിൽ കൊണ്ടുപൊവണ്ടാ-
"തല്ക്കാലം ആവശ്യമുള്ളത മാത്രം കയ്യിൽ റൊക്കം നാണ്യമായി
"ഇരുന്നൊട്ടെ. ശെഷം ആവശ്യമുള്ളത അല്ലഹബാദ, അഗ്രാ,
"ഡെൽഹി, ലാഹുർ, ൟ ബെങ്കകളിൽനിന്ന അതാതസമയം
"വാങ്ങാൻ, ചെക്കുകൾ കൊടുക്കണം. മാധവൻബൊമ്പായിൽ
"മടങ്ങി എത്തുന്നതവരെ കൂടെ സഞ്ചരിക്കാൻ നമ്മുടെ ബൈ
"രാംഖാനെകൂടി അയക്കണം. അവൻ സഞ്ചരിച്ച നല്ല പരിച
"യമുള്ളവനാണ. മുതലുകൾ പൊയതിൽ മാധവൻ അശെഷം
"വ്യസനിക്കെണ്ട എന്ന തിൎച്ചയായി മാധവനൊട പറയണം"

ൟ ടെലിഗ്രാം വായിച്ചപ്പൊൾ മാധവന മനസ്സിൽ ഗൊ
വിന്ദസെനെ കുറിച്ച ഉണ്ടായ ഒരു ബഹുമാനവും ഭക്തിയും എ
ന്റെ വായനക്കാൎക്ക തന്നെ അനുമാനിക്കാവുന്നതാണല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/326&oldid=193368" എന്ന താളിൽനിന്ന് ശേഖരിച്ചത്