താൾ:CiXIV270.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 297

"മലബാറിൽനിന്ന വരുന്ന മാധവന്റെ ടെലിഗ്രാം കി
"ട്ടി-ഇദ്ദെഹം എന്റെ പ്രാണപ്രിയനായ ഒരു മനുഷ്യനാണ-
"ഇദ്ദെഹത്തിന്ന വെണ്ട സകല ഉപചാരങ്ങളും ചെയ്ത വളരെ
"സുഖമാക്കി താങ്കൾ ഇന്ന രാത്രി അവിടെ പാൎപ്പിക്കണം- മാ
"ധവന്റെ ടെലിഗ്രാം ഇവിടെ കിട്ടുമ്പൊൾ ഇവിടുന്ന അങ്ങൊ
"ട്ടുള്ള ഒടുവിലത്തെ വണ്ടി പൊയിരിക്കുന്നു-അല്ലെങ്കിൽ ൟ രാ
"ത്രിയിൽതന്നെ ഞാൻ അവിടെ എത്തുമായിരുന്നു- മാധവ
"നൊട അശെഷം വ്യസനിക്കരുതെന്ന താങ്കൾ പറയണം-താ
"ങ്കൾ അയാളുടെ കൂടത്തന്നെ സകല ഉപചാരങ്ങളും ചെയ്ത
"ഞാൻ എത്തുന്നതവരെ ഇരിക്കണം- ഞാൻ നാളെ ഒന്നാമ
"ത്തെ വണ്ടിക്ക അവിടെ എത്തും- പൊല്ലീസ്സിന്ന ഇപ്പൊൾ ത
"ന്നെ അറിവകൊടുക്കണം- അതൊന്നും മാധവനറിയണ്ട-വെ
"ണ്ടത സകലം നിങ്ങൾതന്നെ ചെയ്യണം."

ൟ ടെലിഗ്രാം എത്തിയ ശെഷം സ്ടെഷൻമാസ്ടര മാധവ
ന ചെയ്ത ഉപചാരങ്ങളും ആദരവുകളും ഒരു രാജാവിനൊ വ
ലിയ പ്രഭുവിനൊകൂടി അദ്ദെഹം ചെയ്യുമൊ എന്ന സംശയമാണ.

ഉടനെ പൊല്ലീസ്സിന്ന ആളെ അയച്ചു. മാധവന ഹൊട്ടെ
ലിൽ കിടക്ക- കട്ടിൽ-മെശ- കസാല മുതലായ പലെ സാമാന
ങ്ങൾ ഉള്ള ഒരു വലിയ മുറി ഒഴിച്ച അതിൽ ഇരിപ്പാൻ ശട്ടമാക്കി.
ഒരു കാൽമണിക്കൂറിനുള്ളിൽ ആ ദിക്കിലെ പൊല്ലീസ്സിന്റെ ഒ
രു ഹെഡാപ്സരും കുറെ ശിവായിമാരുംകൂടി എത്തി. ഹെഡാപ്സര
ഒരു മുസൽമാനാണ- അതി ഭയങ്കര വെഷം- സ്ടെഷനിൽ എ
ത്തിയ ഉടനെ സ്ടെഷൻമാസ്ടരൊട.

ഹെഡാപ്സര—കളവ പൊയത ആൎക്കാണ- എത്ര മുതൽ പൊയി.

സ്ടെഷൻമാസ്ടർ-മലയാളത്തിൽനിന്ന ഒരു രാജാവ വന്നിരിക്കു
ന്നു- അദ്ദെഹത്തിന്റെ വക ഒരു ലക്ഷം ഉറുപ്പികക്ക മുത
ൽ പൊയിപ്പൊയി. ഗൊപീനാഥ ബനൎജ്ജിയുടെ ഇഷ്ടനാണ
ൟ രാജാവ- ൟ അകത്തിരിക്കുന്നുണ്ട- വലിയ രാജാവാണ-


38*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/321&oldid=193355" എന്ന താളിൽനിന്ന് ശേഖരിച്ചത്