താൾ:CiXIV270.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം.

ഇന്ദുലേഖാ.

സുന്ദരികളായിട്ടുള്ള നായകിമാരെ വൎണ്ണിക്കുന്നതിലുള്ള സാ
മൎത്ഥ്യം ഒട്ടും എനിക്കില്ലെന്ന ൟ അദ്ധ്യായം എഴുതെണ്ടിവരു
മെന്ന ഓൎത്തപ്പൊൾ എനിക്കുണ്ടായ ഭയം എന്റെ നല്ലവണ്ണം
മനസ്സിലാക്കിയിരിക്കുന്നു- എന്നാലും നിവൃത്തിയില്ലെല്ലൊ, കഴി
യുമ്പൊലെ പറയുക എന്നെ വരൂ. ഇന്ദുലെഖക്ക ൟ കഥ ആ
രംഭിക്കുന്ന കാലം ഏകദെശം പതിനെട്ട വയസ്സു പ്രായമാണ-
ഇവളുടെ സൌൎന്ദയ്യത്തെക്കുറിച്ച അവയവംപ്രതി വൎണ്ണിക്കുന്ന
തിനെക്കാൾ അധികം എളുപ്പം ആകപ്പാടെ ഇവളുടെ ആകൃ
തിയുടെ ഒരു ശൊഭയെക്കുറിച്ചു മാത്രം അല്പം പറയുന്നതാണ.
സൌൎന്ദയ്യം എന്നത ഇന്നതാണെന്നും ഇന്ന പ്രകാരമായാലാ
ണെന്നും മുൻകൂട്ടി മനസ്സകൊണ്ട ഗ്രഹിച്ച ഗുണിക്കപ്പെടുവാൻ
സാദ്ധ്യമായ ഒരു ഗുണപദാൎത്ഥമല്ലാ. പലെ സ്ഥിതികളിലും പ
ലെ പ്രകാരമുള്ള യൊജ്യതകളിലും ഒരു രൂപത്തിന്ന സൌന്ദൎയ്യ
മുണ്ടായി എന്ന വരാം. കറുപ്പ നിറം സാധാരണ ശരീരവൎണ്ണ
ത്തിന്ന സൌന്ദൎയ്യമില്ലാത്തതാണെന്ന പറയുന്നു. ഏന്നാൽ ചി
ലപ്പൊൾ കറുപ്പ നിറം വെറെ സാധനങ്ങളുമായുള്ള ചെൎച്ചയാ
ലൊ മറ്റ പ്രകാരത്തിലൊ ബഹു ശൊഭയൊടെ കാണപ്പെടു
ന്നുണ്ട. (ഇന്ദുലെഖ കറുത്തിട്ടാണെന്ന എന്റെ വായനക്കാര ഇ
വിടെ ശങ്കിച്ച പൊവരുതെ-) അതപ്രകാരം തന്നെ ധാവള്യം
അല്ലെങ്കിൽ സ്വൎണ്ണവൎണ്ണം ഇതകൾ ശരീരവൎണ്ണത്തിന്ന ഭംഗി
യുള്ളതാണെന്ന സാധാരണ ധരിച്ച വരുന്നുണ്ട. എന്നാൽ ചി
ലപ്പൊൾ ൟ വൎണ്ണമായാലും ചില ശരീരത്തിന്ന ഭംഗിയില്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/32&oldid=193002" എന്ന താളിൽനിന്ന് ശേഖരിച്ചത്