താൾ:CiXIV270.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

290 പതിനെഴാം അദ്ധ്യായം.

കൊണ്ട അദ്ദെഹത്തിന്റെ വാസസ്ഥലത്ത ഒന്നാമത പൊ
വണം എന്ന പറഞ്ഞതാണ.

ഷി—നിങ്ങൾക്ക ൟ ദിക്കുകളിൽ ആരും പരിചയമില്ലെന്ന ഞാ
ൻ ധരിച്ചു. ആരാണ സ്നെഹിതൻ.

മാ—ഗൊപീനാഥബനൎജ്ജി— അദ്ദെഹത്തിനെ ഞാൻൟയ്യടെ
കല്ക്കത്താവിൽ നിന്ന യദൃച്ഛയാ കണ്ട പരിചയമായതാണ.
അദ്ദെഹം കല്ക്കത്താ വിടുമ്പൊൾ എന്നെ ക്ഷണിച്ചിട്ടുണ്ടാ
യിരുന്നു- അത പ്രകാരം പൊവുന്നതാണ.

ഷി—ഓ- മെസ്ത്ര ഗൊപീനാഥബനൎജ്ജി എന്റെ വലിയ ഒരു ഇ
ഷ്ടനാണ-എന്റെ അച്ഛന്റെയും ഇഷ്ടനാണ. ഞാൻ കുറെ
ദിവസമായി അദ്ദെഹത്തിനെ കണ്ടിട്ടില്ലാ- അദ്ദെഹം വള
രെ നല്ലമനുഷ്യനാണ- വലിയവൎത്തകനാണ. താങ്കൾ അ
ദ്ദെഹത്തിന്റെ സ്നെഹിതനാണെന്ന അറിയുന്നതിൽ എനി
ക്ക സന്തൊഷം. എന്നാൽ ഞാൻ അദ്ദെഹത്തിന ഒരു എ
ഴുത്ത തരാം. അദ്ദെഹത്തെയും ക്ഷണിച്ച കളയാം. നിങ്ങ
ൾ രണ്ടുപെരും കൂടി ഒന്നായി എന്റെ രാജ്യത്തെക്കെ വരുന്ന
ത എനിക്ക വലിയ സന്തൊഷം. ഞാൻ നാലമാസത്തെ ക
ല്പന എടുത്ത പൊവുന്നതാണ— നാല മാസങ്ങൾക്കുള്ളിൽ എ
പ്പൊഴെങ്കിലും നിങ്ങൾ വരുന്നതായാൽ എനിക്ക വളരെ സ
ന്തൊഷം.

മാ—അങ്ങിനെ തന്നെ- വരാം.

ഇങ്ങിനെ ഇവര വൎത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരിക്കു
മ്പൊഴക്ക വണ്ടി വെറെ ഒരു വലിയ സ്ടെഷനിൽ എത്തി. ആ
സ്ടെഷനിൽ ഉള്ള തിരക്ക ഏത പ്രകാരം എന്ന പറഞ്ഞ കൂടാ.
വണ്ടി ഇവിടെ എത്തുമ്പൊഴെക്ക സൂൎയ്യാസ്തമാനമായിരിക്കുന്നു.
സ്ടെഷനിൽ പ്ലാറ്റ ഫൊറത്തിൽ എങ്ങും ജനങ്ങളും സാമാന
ങ്ങളും നിറഞ്ഞിരിക്കുന്നു. അന്യൊന്യം നിലവിളിച്ച പറഞ്ഞാൽ
കൂടി കെൾപ്പാൻ പ്രയാസം. വണ്ടി സ്ടെഷനിൽ നിന്ന ഉടനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/314&oldid=193329" എന്ന താളിൽനിന്ന് ശേഖരിച്ചത്