താൾ:CiXIV270.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

286 പതിനെഴാം അദ്ധ്യായം.

ഴും ൟ ദെഹം ഉള്ള നാളൊളം താങ്കളുടെ സ്മരണ എനിക്ക
വിടുന്നതല്ലെന്നും താങ്കൾ എന്നെക്കുറിച്ച വിശ്വസിപ്പാൻ
ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ രാജ്യസഞ്ചാരം കഴി
ഞ്ഞ മടങ്ങി നാട്ടിൽ എത്തിയാൽ വിവരങ്ങൾക്ക എല്ലാം
എഴുതി അയച്ചുകൊള്ളാം. താങ്കളുടെ ആശ്രിതന്മാരിൽ ഒരുവ
നാണെന്ന എന്നെ ദയയൊട എല്ലായ്പൊഴും വിചാരിക്കുവാ
ൻ വീണ്ടും ഞാൻ അപെക്ഷിക്കുന്നു.

ഗൊവിന്ദസെൻ—കെസബചന്ദ്രസെന്റെ അഭ്യുദയത്തിൽ ഞാ
ൻ എങ്ങിനെ കാംക്ഷിക്കുന്നുവൊ അപ്രകാരം താങ്കളുടെ അ
ഭ്യുദയത്തിലും ഞാൻ കാംക്ഷിക്കുന്നു.

എന്ന പറഞ്ഞപ്പൊഴക്ക ബാബുഗൊവിന്ദസെന്ന ഗൽഗ്ഗ
ദാക്ഷരങ്ങളായിപ്പൊയി. ഏതെങ്കിലും തീവണ്ടിയിൽ മാധവനെ
കയറ്റി കുണ്ഠിതത്തൊടു കൂടി ഗൊവിന്ദസെൻ മടങ്ങി. മാധവ
ന്റെ മലയാളത്തിലെയും മദിരാശിയിലെയും വാസസ്ഥലവിവ
രങ്ങൾ എല്ലാം നൊട്ടബുക്കിൽ ഗൊവിന്ദസെൻ കുറിച്ച എടു
ത്തു. വണ്ടിയിൽ കയറുമ്പൊൾ തന്റെ ഒരു ച്ഛായാചിത്രം എടു
ത്തത മാധവന കൊടുത്തു.

ഗൊവിന്ദസെൻ പൊയി തീവണ്ടിയും ഇളകി. മാധവൻ
അപ്പൊൾ ഗൊപീനാഥബനൎജ്ജി താമസിക്കുന്ന ദിക്കിലെക്കാ
ണ ടിക്കറ്റ വാങ്ങിയിരിക്കുന്നത. ഗൊപീനാഥബനൎജ്ജിയൊട
പറഞ്ഞപ്രകാരം അദ്ദെഹത്തിനെ കാണാതെ പൊവാൻ പാടി
ല്ലെല്ലൊ. പലെ സംഗതികളും വിചാരിപ്പാനുണ്ടായതകൊണ്ട മാ
ധവന വഴിപൊവുന്നത ഒന്നും അറിഞ്ഞില്ലാ. അങ്ങിനെ ഇരി
ക്കുമ്പൊൾ ഒരു വലിയ സ്ടെഷനിൽ എത്തി. പിന്നെ അവിടെ
നിന്ന ഗൊപീനാഥ ബനൎജ്ജിയുടെ വാസസ്ഥലത്തെക്ക അറുപ
ത്തെട്ട മയിത്സ ദൂരമാണ ഉള്ളത. ആ സ്ടെഷനിൽ നിന്ന അ
ല്പം പലഹാരങ്ങളും മറ്റും കഴിച്ച മാധവൻ അവിടെ നിന്നും
പൊന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/310&oldid=193314" എന്ന താളിൽനിന്ന് ശേഖരിച്ചത്