താൾ:CiXIV270.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം. 7

മാധവൻ— അമ്മെ ശിന്നനെ ഇംക്ലീഷ പഠിപ്പിക്കെണ്ടത ആവ
ശ്യമൊ അല്ലയൊ നിങ്ങൾ പറയിൻ.

പാൎവ്വതിഅമ്മ— അത നിന്റെ വലിയമ്മാമൻ നിശ്ചയിക്കെ
ണ്ടതല്ലെ കുട്ടാ- എനിക്ക എന്തറിയാം. വലിയമ്മാമനല്ലെ നി
ന്നെ പഠിപ്പിച്ചത അദ്ദെഹംതന്നെ അവനെയും പഠിപ്പിക്കു
മായിരിക്കും-

മാധവൻ— വലിയമ്മാമൻ പഠിപ്പിക്കാതിരുന്നാലൊ.

പാൎവ്വതിഅമ്മ—പഠിക്കെണ്ട.

മാധവൻ— അതിന ഞാൻ സമ്മതിക്കുകയില്ലാ.

പാൎവ്വതിഅമ്മ—കിണ്ണം ഇങ്ങൊട്ടു തന്നെക്കൂ ഞാൻ പൊകുന്നു-
ഉണ്ണാൻ വെഗം വരണെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/31&oldid=193001" എന്ന താളിൽനിന്ന് ശേഖരിച്ചത്