താൾ:CiXIV270.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

284 പതിനെഴാം അദ്ധ്യായം.

ൎയ്യം, ദയ, ഇതകളിലും ആരാലും ജയിക്കപ്പെട്ടവനല്ല.

ൟ പുസ്തകത്തിൽ ഞാൻ പഞ്ചുമെനവനെയും മൂൎക്കില്ലാ
ത്ത നമ്പൂരിപ്പാട്ടിനെയും മഹാ ധനികന്മാര എന്നും ഒന്നരണ്ട
ദിക്കിൽ മൂൎക്കില്ലാത്ത നമ്പൂരിപ്പാട്ടിനെ "കുബെരൻ" എന്നും
പറഞ്ഞിട്ടുണ്ട. ഇപ്പൊൾ ബാബുഗൊവിന്ദസെനെയും ധനിക
ൻ, കുബെരൻ എന്നെല്ലാം പറയുന്നുണ്ട. എന്നാൽ എന്റെ വാ
യനക്കാര ഇവരെല്ലാം ധനത്തിൽ ഏകദെശം ഒരുപൊലെ എ
ന്ന വിചാരിച്ച പൊവരുത. ബങ്കാളത്തിലെ കുബെരനും മദിരാ
ശി സംസ്ഥാനത്തിലെ കുബെരനും തമ്മിൽ വളരെ അന്തരമു
ണ്ട. തമ്മിൽ ഉള്ള വ്യത്യാസം ദ്രവ്യത്തിനെ ഗുണിക്കുന്നതുകൊ
ണ്ടറിയാം. മദിരാശിയിൽ ഒരു അഞ്ചലക്ഷം ഉറുപ്പികക്ക സ്ഥി
തിയുള്ളവൻ നല്ല വലിയ ഒരു പ്രഭുവായി. ബങ്കാളത്ത അഞ്ച
ലക്ഷക്കാര നാലാംക്ലാസ്സ ധനികന്മാരാണ. അവിട അഞ്ച
കൊടി ദ്രവ്യസ്ഥന്മാര ഒരുവക നല്ല പ്രഭുക്കളായി. മഹാ ധനിക
ൻ കുബെരൻ എന്ന സംശയം കൂടാതെ ബങ്കാളത്തിൽ ഒരുവ
നെ പറയെണമെങ്കിൽ അയാൾക്ക ഒരു പതിനഞ്ച കൊടിക്ക
മെലെ ദ്രവ്യം വെണം. ഗൊവിന്ദസെനും അനുജൻ, ചിത്ര പ്ര
സാദസെനും ഇങ്ങിനെ പതിനഞ്ചകൊടിക്കമെലെ ദ്രവ്യം ഉള്ള
വരിൽ അഗ്രഗണ്യന്മാരായിരുന്നു.

മാധവൻ യാത്ര പറഞ്ഞ പിരിയാറായപ്പൊൾ ഗൊവിന്ദ
സെൻ വളരെ വ്യസനിച്ചു.

ഗൊവിന്ദസൈൻ—നൊം തമ്മിൽ വളരെ സ്നെഹിച്ചുപൊയി. താ
ങ്കൾ പിരിഞ്ഞുപൊവുന്നത ഇപ്പൊൾ എനിക്ക വളരെ വ്യ
സനമായിരിക്കുന്നു. നിവൃത്തിയില്ലെല്ലൊ. താങ്കളുടെ യൊഗ്യ
തയും സാമൎത്ഥ്യവും മൎയ്യാദയും എനിക്ക അറിവായെടത്തൊ
ളം ഓൎക്കുമ്പൊൾ താങ്കൾ മദിരാശി ഗവൎമ്മെണ്ട കീഴിൽ വള
രെ യൊഗ്യതയായ ഒരു ഉദ്യൊഗത്തിൽ വരുമെന്ന ഞാൻ വി
ശ്വസിക്കുന്നു. എന്റെ മകനെ എനിയത്തെകൊല്ലം സിവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/308&oldid=193308" എന്ന താളിൽനിന്ന് ശേഖരിച്ചത്