താൾ:CiXIV270.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം.

മാധവനെ കണ്ടെത്തിയത.

ധനംകൊണ്ട കുബെരതുല്യനായിരിക്കുന്ന ബാബു ഗൊ
വിന്ദസെന്റെ ആതിത്ഥ്യത്തെ പരിഗ്രഹിച്ച സ്വൎല്ലൊകത്തിലെ
അമരാവതിയൊട തുല്യമായ അമരാവതി ബങ്കളാവിൽ മാധ
വൻ അതി സുഖത്തൊടെ ഒരു പത്തദിവസം താമസിച്ചു. അതി
ന്റെ ശെഷം പുറപ്പെടാനായി യാത്ര ചൊദിച്ചു. താൻ യാത്ര
ചൊദിച്ചതിന നാലദിവസം മുമ്പ ഗൊവിന്ദസെന്റെ മകൻ
കെശവചന്ദ്രസെൻ കല്പന അവസാനിച്ചതിനാൽ ബൊമ്പാ
യിലെക്ക മടങ്ങിപ്പൊയിരിക്കുന്നു. ബാബു ഗൊപീനാഥ ബെന
ൎജ്ജി കൂട്ടുകച്ചവടത്തിലെ ഒരു ബ്രെഞ്ച കച്ചവടസ്ഥലത്തിലെ
ക്കും അന്നതന്നെ പൊയി. അദ്ദെഹത്തിന്റെ സ്ഥിരമായ താമ
സം ആ ബ്രെഞ്ച കച്ചവടം നടക്കുന്ന സ്ഥലത്തായിരുന്നു .മാധ
വൻ മലബാറിലെക്ക തല്ക്കാലം മടങ്ങുന്നില്ലെന്നും ബൎമ്മാ, കാ
ശി, അല്ലഹബാദ, ആഗ്രാ, ഡെൽഹി, ലാഹൂർ മുതലായ സ്ഥല
ങ്ങളിൽ രണ്ടമാസം സഞ്ചരിച്ചതിന ശെഷമെ മടങ്ങുന്നുള്ളൂ എ
ന്നും പറഞ്ഞതിനാൽ കെശവചന്ദ്രസെനും ഗോപീനാഥ ബന
ൎജ്ജിയും മാധവനൊട താൻ എപ്പൊഴെങ്കിലും മടങ്ങിപ്പൊവുന്ന
തിന്ന മുമ്പ ഗൊപീനാഥബനൎജ്ജി താമസിക്കുന്നെടത്ത രണ്ടദി
വസവും, മടക്കത്തിൽ, ബൊമ്പായിൽ എത്തിയാൽ കെശവ
ചന്ദ്രസെന്റെ കൂടെ രണ്ട ദിവസവും താമസിച്ചിട്ടെ പൊകയു
ള്ളു എന്നുള്ള വാഗ്ദത്തം വാങ്ങീട്ടാണ അവര പുറപ്പെട്ട പൊയ
ത. അവര പൊയി നാലദിവസം കഴിഞ്ഞശെഷം മാധവനും
യാത്ര പുറപ്പെട്ട ഗൊവിന്ദസെനെ അറിയിച്ചു. ൟ ബാബുഗൊ
വിന്ദസെൻ ധനത്തിൽ തന്നെയല്ല മാൎയ്യാദ, വിനയം, ഔദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/307&oldid=193305" എന്ന താളിൽനിന്ന് ശേഖരിച്ചത്