താൾ:CiXIV270.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ഒന്നാം അദ്ധ്യായം.

മാധവൻ മറുവടി പറഞ്ഞു.

മാധവൻ,_അദ്ദെഹത്തിനെ ഞാൻ എന്താണ മുഷിപ്പിക്കുന്നത-
ന്യായമായ വാക്ക പറഞ്ഞാൽ അദ്ദെഹം എന്തിന മുഷിയ
ണം- അദ്ദെഹത്തിന്റെ ന്യായമല്ലാത്ത മുഷിച്ചിലിന്മെൽ എ
നിക്ക ഭയമില്ലാ.

ശങ്കരമെനൊൻ— ഛീ. ഗുരുത്വക്കെട പറയല്ലാ.

മാധവൻ—എന്ത ഗുരുത്വക്കെട- എനിക്ക ൟ വാക്കിന്റെ അ
ൎത്ഥംതന്നെ അറിഞ്ഞുകൂടാ.

ശങ്കരമെനൊൻ— അത അറിയാത്തതാണ വിഷമം- അപ്പൂ!
നീ കുറെ ഇംക്ലീഷ പഠിച്ച സമൎത്ഥനായി എന്ന വിചാരിച്ച
നമ്മളുടെ സമ്പ്രദായവും നടപ്പും കളയല്ലാ- കുട്ടൻ ഉൗണ
കഴിഞ്ഞുവൊ.

മാധവൻ— ഇല്ലാ-എനിക്ക മനസ്സിന്ന വളരെ സുഖക്കെട തൊ
ന്നി- അമ്മ പാൽക്കഞ്ഞിയും എടുത്ത വഴിയെ വന്നിരുന്നു.

അപ്പൊൾ പാൎവ്വതിയമ്മ പാല്ക്കഞ്ഞി വെള്ളിക്കിണ്ണത്തി
ൽ കയ്യിൽ എടുത്തതൊടുകൂടി അകത്തെക്ക കടന്നു.

ശങ്കരമെനൊൻ-പാൎവ്വതീ കെട്ടില്ലെ കുട്ടൻ പറഞ്ഞതെല്ലാം.

പാൎവ്വതിഅമ്മ—കെട്ടു- അശെഷം നന്നായില്ലാ.

മാധവൻ—പാല്ക്കഞ്ഞി ഇങ്ങട്ട തരൂ.

രണ്ടിറക്ക പാല്ക്കഞ്ഞി നിന്നെടത്ത നിന്നതന്നെ കുടിച്ച
അമ്മയുടെ മുഖത്തനൊക്കി ചിറിച്ചുംകൊണ്ട.

മാധവൻ—അല്ലാ- അമ്മക്കും എന്നൊട വിരൊധമായൊ?

പാൎവ്വതിഅമ്മ_പിന്നെയൊ- അതിനെന്താണ സംശയം- ജെ
ഷ്ടനും അമ്മാമനും ഹിതമല്ലാത്തത എനിക്കും ഹിതമല്ലാ-
ആട്ടെ ഈ കഞ്ഞി കുടിക്കു - എന്നിട്ട സംസാരിക്കാം.- നെരം
ഉച്ചയായി- കുടുമ എന്തിനാണ എപ്പൊഴും ഇങ്ങിനെ തൂക്കി
ഇടുന്നത, ഇങ്ങട്ട വരൂ- ഞാൻ കെട്ടിത്തരാം- കുടുമ പകുതി
ആയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/30&oldid=193000" എന്ന താളിൽനിന്ന് ശേഖരിച്ചത്