താൾ:CiXIV270.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം. 273

ൟയൊഗ്യരായ നാലുപെരും വന്നു നിന്നത. ൟ ചെറുനരി
ക്ക എര കൊടുക്കുന്ന സമയമായതിനാൽ അത കാണ്മാൻ ഇവ
ര എല്ലാവരുംകൂടി കൂട്ടിന്ന അടുത്ത പൊയിനിന്നു. അങ്ങിനെ
ഇരിക്കുമ്പൊൾ എരതിന്നാൻ കൊടുക്കുന്ന കൂടു സൂക്ഷകൻ കൂട്ടി
ന്റെ ഒന്നാമത്തെ വാതിൽ ഊരി അതിൽ കുറെ മാംസം ഇട്ട പി
ന്നെ ആ വാതിൽ അടക്കാൻ അന്ധാളിച്ച കൂട്ടിന്റെ മദ്ധ്യത്തി
ലുള്ള വാതിൽ തുറന്നു. ക്ഷണത്തിൽ ഒരു ചാട്ടത്തിന്ന ൟ ചെ
റുനരി കൂട്ടിന്റെ പുറത്തായി. ൟ വന്ന നാലുപെരും ഭയപ്പെ
ട്ട നിലവിളിച്ച ഓടി. ആ ക്ഷണം മാധവൻ തന്റെ പൊക്കെ
റ്റിൽനിന്ന റിവൊൾവർ എടുത്ത ഒരു വെടി വെച്ചു. ചെറുന
രി ഒന്നു ചാടി- രണ്ടാമത ഒരു വെടിവെച്ചു- മൃഗം ചത്തു വീണു-
ഉടനെ അവിടെനിന്ന ഓടിപ്പൊയ ശൂരന്മാരെല്ലാം തിരിയെ ത
ന്നെ വന്നു. നാലപെര ഒന്നായി വന്നവരിൽ ഒരാൾ മാധവ
ന്റെ കൈപിടിച്ച ഇംക്ലീഷിൽ "മിടുക്കൻ മിടുമിടുക്കൻ" എ
ന്ന പറഞ്ഞു- പിന്നെ ഇങ്ങിനെ ചൊദിച്ചു.

"താങ്കൾ മലബാറിൽനിന്ന വരുന്നാളാണെന്ന ഞാൻ വി
ചാരിക്കുന്നു"

(ൟചൊദ്യത്തിന്ന സംഗതി ഉണ്ടായി. ചെറുനരിയുമാ
യുണ്ടായ പിണക്കത്തിൽ മാധവന്റെ തലയിൽ ഉണ്ടായിരുന്ന
തൊപ്പി താഴത്ത വീണപ്പൊൾ അതി ദീൎഘമുള്ള മാധവന്റെ കു
ടൂമ പുറത്ത വീണ കണ്ടതിനാലാണ ൟ ചൊദിച്ച ആൾ മാധ
വൻ മലബാർ രാജ്യക്കാരനാണെന്ന ഊഹിച്ചത. ൟ ചൊദി
ച്ച മനുഷ്യൻ മദിരാശിയിൽ വെച്ച ചില മലയാളികളെ കണ്ട
പരിചയമുള്ളാളായിരുന്നു.)

മാധവൻ—അതെ.

ൟ രാജ്യത്ത എപ്പൊൾ വന്നു.

മാ—രണ്ട ദിവസമായി.

എവിടെ താമസിക്കുന്നു.


35*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/297&oldid=193268" എന്ന താളിൽനിന്ന് ശേഖരിച്ചത്