താൾ:CiXIV270.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 269

ളായ ആറും നാലും രണ്ടും കുതിരകളാൽ വലിക്കപ്പെടുന്നതും
മഞ്ഞ വെയിലിൽ അതി മനൊഹരമായി മിന്നിത്തിളങ്ങിക്കൊ
ണ്ട കണ്ണുകളെ മയക്കുന്നതും ആയ ഗാഡികൾ അസംഖ്യം അ
ന്യൊന്യം തിക്ക തിരക്ക ഇല്ലാതെ ഓടുന്നതുകളുടെയും ചിത്ര
ത്തിൽ നില്ക്കുന്നതപൊലെ ബഹു സജ്ജമായിട്ട സമുദ്ര തീരത്തി
ൽ ചിലെടങ്ങളിൽ നിൎത്തീട്ടുള്ളതുകളുടെയും കാഴ്ച. പിന്നെ
ആ ഗാഡികളിൽതന്നെ ഇരുന്ന കടൽക്കാറ്റ കൊള്ളുന്നവരു
ടെയും പുറത്ത എറങ്ങി നടന്നിട്ടും കടൽവക്കത്ത കെട്ടി ഉണ്ടാ
ക്കീട്ടുള്ള അതി മനൊഹരങ്ങളായ ഇരിപ്പെടങ്ങളിൽ ഇരുന്നിട്ടും
കാണാവുന്ന മഹാന്മാരായ പുരുഷന്മാരുടെയും ചന്ദ്രമുഖികളാ
യ സ്ത്രീകളുടെയും വികസിച്ചു നില്ക്കുന്ന ചെന്താമരകളെപ്പൊ
ലെ ശൊഭിച്ചു കാണുന്ന മുഖങ്ങളൊടുകൂടിയ ചെറിയ കിടാങ്ങ
ളുടെയും സംഘം സമുദ്രത്തിൽ നിന്ന വരുന്ന മന്ദസമീരണനെ
ഏറ്റ രസിച്ച സല്ലാപിച്ചിരിക്കുന്നതിനെ കാണുന്ന ആനന്ദകര
മായ ഒരു കാഴ്ച. നിരന്ന ഞാനൊ നിയ്യൊ വലിയത എന്നുള്ള
ശണ്ഠയൊടുകൂടി എന്ന തൊന്നും, വര വരിയായി നിൽക്കുന്ന
ഇക്ലീഷ സ്ടീമർ, പ്രഞ്ച് സ്ടീമർ,ജൎമ്മൻ സ്ടീമർ,മറ്റൊരൊ വലി
യ യൂറൊപ്യൻ രാജ്യത്തിലുള്ള കപ്പലുകൾ, ഇവകളുടെ കാഴ്ച.
അങ്ങിനെ ഇരിക്കുമ്പൊൾ അതിൽ ചില കപ്പലുകൾ യാത്ര
ക്കു പുറപ്പെട്ട, ധൂമം വലിയ കുഴലുകളിൽ കൂടി തള്ളി തള്ളി ആ
കാശത്തിലെക്ക വിടുന്നത നൊക്കി നൊക്കിയിരിക്കെ ആ ക
പ്പലുകളെയും ധൂമത്തെയും ക്രമെണ ക്രമെണ കാണാതെ ആയി
വരുന്ന ഒരു കാഴ്ച. അങ്ങിനെ തന്നെ ബന്തറിലെക്ക വരുന്ന ക
പ്പലുകൾ ക്രമെണ ക്രമെണ അതുകളുടെ വലിപ്പത്തെ കാണി
ച്ചും കൊണ്ട കരയൊട അടുക്കുന്നത കാണുന്ന കാഴ്ച. വയ്യുമ്പാ
ടുള്ള മഞ്ഞവെയിൽ തട്ടി ഉളിയുന്നതായ അതി ഭംഗിയുള്ള ചെ
റിയ പിച്ചള കഴുത്തുകൾവെച്ച കുഴലുകളിൽ കൂടി പുക വിട്ട വി
ട്ട ബഹു മനൊഹരമാകും വണ്ണം കപ്പലുകളുടെ സമീപത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/293&oldid=193264" എന്ന താളിൽനിന്ന് ശേഖരിച്ചത്