താൾ:CiXIV270.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

268 പതിനാറാം അദ്ധ്യായം.

ക്കാരൻ നൂറ്റമ്പത ഉറുപ്പികക്ക സാധു മാധവനൊട കടുക്കൻ
തട്ടിപ്പറിച്ചു. മാധവൻ ഒരു ഹൊട്ടെലിൽ ഭക്ഷണം കഴിച്ച ഉച്ച
തിരിഞ്ഞ മൂന്നര മണിക്ക കപ്പൽ കയറുന്ന ബന്തറിൽപൊയി
കടലിലെക്ക നൊക്കിക്കൊണ്ട നിന്നു. മാധവന മനസ്സിന്ന വ
ളരെ സുഖം തൊന്നി. നമ്മുടെ മലയാളത്തിൽ കൊഴിക്കൊട മു
തലായ ദിക്കിലെ കടപ്പുറങ്ങൾ മാത്രം കണ്ടവൎക്ക ബൊമ്പായി
ബന്തറിന്റെ സ്വഭാവം എങ്ങിനെ എന്ന മനസ്സിൽ യാതൊ
രു അനുമാനവും ചെയ്വാൻ കഴികയില്ലാ. ഇൻഡ്യയിൽനിന്ന
ബിലാത്തിയിലെക്കും ബിലാത്തിയിൽനിന്ന ഇൻഡ്യയിലെ
ക്കും നടക്കുന്ന സകല വ്യാപാര കപ്പലുകളും പടക്കപ്പലുകളും
ഒന്നാമത എത്തുന്നത ബൊമ്പായിൽ ആണ. എല്ലാ സമയവും
ൟ ബന്തറിൽ അതി ഗംഭീരങ്ങളായ കപ്പലുകൾ നിറഞ്ഞ നി
ന്നുകൊണ്ടെ ഇരിക്കും. ബില്ലാത്തിയിൽനിന്ന വരുന്ന മഹാന്മാ
രായ സകല ജനങ്ങളും ഇവിടെയാണ ഒന്നാമത ഇറങ്ങുന്നത.
അങ്ങിനെതന്നെ ഇൻഡ്യയിൽനിന്ന ബിലാത്തിക്ക പൊവുന്ന
വരും ഇവിടെ നിന്നാണ സാധാരണയായി കപ്പൽ കയറുന്നത.
പിന്നെ പ്രായെണ സകലവിധ വിശെഷ ചരക്കുകളും ഇൻ
ഡ്യയിലെക്ക ബിലാത്തിയിൽനിന്ന വരുന്നത ഒന്നാമത ഇറക്കു
ന്നതും ഈ മഹത്തായ ബന്തറിലാണ. അങ്ങിനെയുള്ള ഒരു സ്ഥല
ത്തിന്റെ മഹിമയെകുറിച്ച ഞാൻവല്ലതും വൎണ്ണിക്കെണ്ടതുണ്ടൊ.

വൈകുന്നെരം നാല മണി മുതൽ ഏഴ മണിവരെ ൟ
ബന്തറിൽ നടന്നു നൊക്കിയാൽ കാണാവുന്ന കാഴ്ച വെറെ ഭൂ
മിയിൽ ഒരെടത്തും കാണാൻ പാടില്ലെന്ന പറവാൻ പാടില്ലെ
ങ്കിൽ ഇൻഡയിൽ വെറെ ഒരു സ്ഥലത്തും ഇല്ലെന്ന തീൎച്ചയാ
യും ഞാൻ പറയുന്നു.

പാൽനുരപൊലെ അതി ധവളങ്ങളായും നീരുണ്ട മെഘം
പൊലെ ശ്യാമളങ്ങളായും കുങ്കുമ വൎണ്ണങ്ങളായും അരുണ വൎണ്ണ
ങ്ങളായും മിശ്രവൎണ്ണങ്ങളായും ഉള്ള പലമാതിരി അത്യുന്നതങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/292&oldid=193263" എന്ന താളിൽനിന്ന് ശേഖരിച്ചത്