താൾ:CiXIV270.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം

മാധവന്റെ രാജ്യ സഞ്ചാരം.

മാധവൻ മദിരാശിയിൽനിന്ന വണ്ടി കയറുമ്പൊൾ ബൊ
മ്പായിലെക്കാണ ടിക്കറ്റ വാങ്ങിയത എന്ന പറഞ്ഞിട്ടുണ്ടെ
ല്ലൊ. തന്റെ കൂടെ ഭൃത്യന്മാര ആരും ഇല്ല. ഉടുപ്പ ഇടുന്ന
തൊല്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംക്ലീഷ മാതി
രി ഉടുപ്പുകൾ) വെറെ ഒരു പെട്ടിയിൽ തന്റെ വിശെഷമായ
തൊക്കുകൾ, തിരകൾ- ഒരു ചെറിയ എഴുത്തപെട്ടിയിൽ തന്റെ
വക പണം, ഒരു എട്ടപത്ത പുസ്തകങ്ങൾ - ഇത്ര മാത്രമെ ഒന്നി
ച്ചെടുത്തിട്ടുള്ളു. വഴിയാത്രയിൽ മുഴുവനും നല്ല യൂറൊപ്യൻ ഡ്ര
സ്സും ബൂട്സും ആണ നിശ്ചയിച്ച ഇട്ടുവന്നത. ആറു കുഴലുകൾ
ഉള്ള ഒരു റിവൊൾവർ കാല്ക്കുപ്പായത്തിന്റെ വലിയ പൊക്കട്ടി
ൽ ഇട്ടിട്ട പലപ്പൊഴും നടക്കാറുള്ള സമ്പ്രദായം വഴിയാത്ര ആ
രംഭിച്ച മുതൽ മാധവൻ എല്ലായ്പൊഴും ചെയ്തവന്നു. "യൂറൊ
പ്പിലെക്ക തല്ക്കാലം പൊവെണ്ടാ" എന്നുള്ള സായ്പിന്റെ ഉപ
ദെശവും കയ്യിൽ ധാരാളം പണമില്ലായ്കയും നിമിത്തം മാധവ
ൻ അരയാൽ ചുവട്ടിൽവെച്ച സഞ്ചരിപ്പാൻ നിശ്ചയിച്ചിരുന്ന
സ്ഥലങ്ങളെ എല്ലാം മനസ്സുകൊണ്ട വിട്ട, വടക്കെ ഇൻഡ്യയി
ലും ബൎമ്മായിലും സഞ്ചരിക്കാമെന്നുറച്ചു. ബൊമ്പയിൽ എത്തി
യ ഉടനെ അച്ഛൻ കൊടുത്ത ചുകപ്പ കടുക്കൻ രണ്ടും വിറ്റു
അപ്പൊൾ വിൽക്കെണമെന്നില്ലയായിരുന്നു. കയ്യിൽ ഏകദെ
ശം ഇരുനൂറ്റി അമ്പത ഉറുപ്പിക നാണ്യമായും നൊട്ടായും ഉ
ണ്ടായിരുന്നു. എങ്കിലും തന്റെ കാതിൽ കിടക്കുന്ന ആ കടുക്ക
ൻ രണ്ടും അപ്പൊൾ തനിക്കു വളരെ ഭാരമായിട്ടും ഉപദ്രവക
രമായും തൊന്നി അഴിച്ച വിറ്റു. ഒരു പെരും കള്ളൻ കച്ചവട

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/291&oldid=193262" എന്ന താളിൽനിന്ന് ശേഖരിച്ചത്