താൾ:CiXIV270.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം. 5

മാധവൻ—അമ്മാമനും ഇങ്ങിനെ അഭിപ്രായപ്പെടുന്നത ഞങ്ങ
ളുടെ നിൎഭാഗ്യം! കാൎയ്യം പറയുമ്പൊൾ ഞാൻ അന്ന്യായമാ
യി ആരെയും ഭയപ്പെട്ട പറയാതിരിക്കില്ല. എനിക്ക ൟ വക
ദുഷ്ടതകൾ കണ്ടുകൂടാ- വലിയമ്മാമൻ ദെഹാദ്ധ്വാനംചെയ്ത
സമ്പാദിച്ചതായ ഒരു കാശപൊലും ചിലവിടാൻ ഞാൻ ആ
വശ്യപ്പെട്ടട്ടില്ലാ. പൂൎവന്മാർ‌ സമ്പാദിച്ചതും നമ്മളുടെ അഭ്യു
ദയത്തിന്നും ഗുണത്തിന്നുംവെണ്ടി അദ്ദെഹം കൈവശം വെ
ച്ചിരിക്കുന്നതുമായ പണം നമ്മളുടെ ന്യായമായ ആവശ്യങ്ങ
ൾക്കവെണ്ടി ചിലവിടാനെ ഞാൻ പറഞ്ഞുള്ളു. കുമ്മിണിയ
മ്മയും അവരുടെ സന്താനങ്ങളും ഇവിടുത്തെ ഭൃത്യന്മാരല്ലാ.
അവരെ എന്താണ വലിയമ്മാമൻ ഇത്ര നിൎദ്ദയമായി തള്ളിക്ക
ളഞ്ഞിരിക്കുന്നത- അവരുടെ രണ്ടു മക്കളെ ഇംക്ലീഷ പഠിപ്പി
ച്ചില്ലാ - കല്ല്യാണിക്കുട്ടിയെയും വെണ്ടുംപൊലെ ഒന്നും പഠി
പ്പിച്ചില്ലാ- എന്ത കഷ്ടമാണ ഇദെഹം ചെയ്യുന്നത- ഇങ്ങിനെ
ദുഷ്ടത കാട്ടാമൊ-- എനി ആ ചെറിയ ശിന്നനെയും മൂരിക്കു
ട്ടനെപ്പൊലെ വലൎത്താനാണത്രെ ഭാവം- ഇതിന ഞാൻ സ
മ്മതിക്കയില്ലാ-ഞാൻ അവനെ കൊണ്ടുപൊയി പഠിപ്പിക്കും.
ശങ്കരമെനൊൻ-ശിക്ഷ-ശിക്ഷ- വിശെഷംതന്നെ! നീ എന്തു
കൊണ്ടാണ പഠിപ്പിക്കുന്നത- മാസത്തിൽ അൻപത ഉറുപ്പി
കയല്ലെ നിണക്ക തരുന്നുള്ളു- നീ എന്തുകൊണ്ടു പഠിപ്പിക്കും-
അമ്മാമന്റെ മുഷിച്ചൽ ഉണ്ടായാൽ പലെ ദുൎഗ്ഘടങ്ങളും ഉ
ണ്ടായിവരാം- ക്ഷണം പൊയി കാൽക്ക വീഴ.

"അമ്മാമന്റെ മുഷിച്ചൽ ഉണ്ടായാൽ പലെ ദുൎഗ്ഘടങ്ങളും
ഉണ്ടാവും" എന്ന പറഞ്ഞതിനെ കെട്ടതിൽ ഇന്ദുലെഖയെ കു
റിച്ചാണ ഒന്നാമത മാധവൻ വിചാരിച്ചത- ആ വിചാരം ഉണ്ടാ
യ ക്ഷണം മാധവന്റെ മുഖത്ത പ്രത്യക്ഷമായ ഒരു വികാര ഭെ
ദം ഉണ്ടായി-എങ്കിലും അത ക്ഷണെന അടക്കി, അറയിൽ അ
ങ്ങൊട്ടും ഇങ്ങൊട്ടും നടന്നുംകൊണ്ട ലെശം മന്ദഹാസത്തൊടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/29&oldid=192999" എന്ന താളിൽനിന്ന് ശേഖരിച്ചത്