താൾ:CiXIV270.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 263

ഭ്രമിക്കെണ്ട— വ്യസനിക്കാൻ ഒന്നുമില്ല.

പാൎവ്വതി അമ്മ— അയ്യൊ എന്റെ കുട്ടി എവിടെക്ക പൊയ്ക്കള
ഞ്ഞു! അയ്യയ്യൊ— ഞാൻ എനി അര നാഴിക ജീവിച്ചിരിക്കയി
ല്ലാ!

ഇന്ദുലെഖ—എഴുത്ത കൊണ്ടുവന്നു എന്ന ശിന്നൻ എന്നൊട
പറഞ്ഞുവെല്ലൊ— ആ എഴുത്ത എവിടെ.

ഗൊവിന്ദപ്പണിക്കര എഴുത്ത ഇന്ദുലെഖയുടെ കയ്യിൽ കൊ
ടുത്തു.

ഇന്ദുലെഖ എഴുത്ത വായിച്ച ഉടനെ അകത്ത ഒരു മുറിയി
ൽ പൊയി ഒരു കട്ടിലിന്മെൽ വീണ കരഞ്ഞുതുടങ്ങി. പാൎവതിയ
മ്മയുടെ നിലവിളി സഹിച്ചുകൂടാതായി.

"എന്റെ മകനെ നിന്നെ എനി എന്ന ഞാൻ കാണും—
"എന്റെ മകനെപ്പൊലെ ഒരു കുട്ടിയെ ൟ ഭൂമിയിൽ കാണാ
"നില്ലെല്ലൊ ഈശ്വരാ— ഞാ നെനി എന്ത ജീവിച്ചിരിക്കു
"ന്നു ഈശ്വരാ—എന്റെ കുട്ടീ നിന്നെ ആര നൊക്കി രക്ഷിക്കും—
"എനിക്ക വെറെ ഒരു മക്കളും ഇല്ലെന്ന നീ അറിഞ്ഞുകൊണ്ടു
"നീ ഇങ്ങിനെ എന്നെ ഇട്ടെച്ച പൊയെല്ലൊ ഉണ്ണീ—ഈശ്വരാ.'

എന്ന പറഞ്ഞ കഠിനമായി മാറത്ത അടിച്ച നിലവിളിക്കു
ന്നത കെട്ടുംകൊണ്ട നില്ക്കുന്ന ഒരാൾക്കെങ്കിലും ഒരക്ഷരവും ഈ
അമ്മയൊട പറവാൻ ധൈൎയ്യം വന്നില്ലാ.

അപ്പൊഴക്ക പൂവള്ളിയിൽനിന്ന ശങ്കരമെനവൻ, ചാത്ത
രമെനവൻ മുതലായവര എല്ലാവരും എത്തി.

ശങ്കരമെനവൻ—(പാൎവതി അമ്മയൊട‌) എന്തിനാണ നീ ഇങ്ങി
നെ കരയുന്നത— മാധവന ഒന്നും വന്നിട്ടില്ലാ.

ഇത്രത്തൊളം പറയുമ്പൊഴക്ക ശങ്കരമെനവനും കരഞ്ഞു
പൊയി. ഇദ്ദെഹത്തിന്ന മാധവന്റെ മെൽ അതി വാത്സല്യ
മായിരുന്നു.

ശ—(കണ്ണീർ തുടച്ചംകൊണ്ട) പത്ത ദിവസത്തിലകത്ത മാധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/287&oldid=193258" എന്ന താളിൽനിന്ന് ശേഖരിച്ചത്