താൾ:CiXIV270.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

258 പതിനഞ്ചാം അദ്ധ്യായം.

യി വാടിയിരുന്നു. മുമ്പ കാർഡ അയച്ചിട്ടില്ലായിരുന്നുവെങ്കിൽ
സായ്‌വ മാധവനെ കണ്ടറിവാൻ പക്ഷെ പ്രയാസപ്പെടുമായിരു
ന്നു എന്ന പറയാം. കണ്ട ഉടനെ.

ഗിൽഹാംസായ്‌വ— “മാധവാ എന്താണ ഇത— കുഡുംബത്തിൽ
ആരെങ്കിലും മരിച്ചുവൊ. എന്താണ നീ ബദ്ധപ്പെട്ട മടങ്ങിയ
ത— നിന്റെ മുഖവും ഭാവവും വല്ലാതിരിക്കുന്നു— ഇരിക്കൂ.

മാ— എന്റെ കുഡുംബത്തിലും സ്നെഹിതന്മാരിലും ആരും മരി
ച്ചിട്ടില്ലാ— എന്നാൽ എനിക്ക മനസ്സിന്ന വലുതായ ഒരു വ്യസ
നം വന്നിട്ടുണ്ട— അത എന്റെ മെൽ ഇത്ര വാ‍ത്സല്യമുള്ള താ
ങ്കളെ ഗ്രഹിപ്പിക്കാൻ ഞാൻ മടിക്കുന്നില്ലാ.

ഇത കെട്ട ഉടനെ ബുദ്ധിമാനായ സായ്‌വിന ഏകദെശം
കാൎയ്യാം മനസ്സിലായി. കല്ല്യാണത്തിന്നാണ മാധവൻ പൊണു
എന്ന പറഞ്ഞ കല്പനവാങ്ങിപ്പൊയത എന്ന തനിക്ക ഓൎമ്മ ഉ
ണ്ട— അതിന വല്ല തകരാറും വന്നിരിക്കാം. ആ കാൎയ്യം തന്നൊ
ട പറയുന്നതിന മാധവന മടിയുണ്ടാകയില്ലെങ്കിലും പറയുമ്പൊ
ൾ ഒരു സമയം ലജ്ജ ഉണ്ടാവുമായിരിക്കും— അതാണ ക്ഷണെന
പറയാതെ “പറയാം” എന്നൊരു പീഠിക വെച്ച പറഞ്ഞത എ
ന്ന സായ്‌വ വിചാരിച്ചു.

ഗിൽഹാം—എനിക്ക കാൎയ്യം ഇപ്പൊൾ അറിയെണമെന്നില്ലാ—
പിന്നെ സാവകാശത്തിൽ പറഞ്ഞാൽ മതി. എന്നാൽ നി
ണക്ക വല്ലതും വെണ്ടതുണ്ടെങ്കിൽ ചെയ്‌വാൻ ഞാൻ ഒരുക്ക
മാണ.

മാ— എനിക്ക ദയവചെയ്ത ഒരു കൊല്ലത്തെ കല്പന തരാൻ ഞാ
നപെക്ഷിക്കുന്നു— എനിക്ക കുറെ രാജ്യസഞ്ചാരം ചെയ്യെണ
മെന്ന ആഗ്രഹമുണ്ട.

കുറെ ആലൊചിച്ചിട്ട സായ്‌വ മറുവടി പറഞ്ഞു

ഗി—മനസ്സിന്ന വല്ല സുഖക്കെടും ഉണ്ടെങ്കിൽ രാജ്യസഞ്ചാരം
ചെയ്യുന്നത പൊലെ അതിന്റെ നിവ്ര്ത്തിക്ക വെറെ ഒന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/282&oldid=193253" എന്ന താളിൽനിന്ന് ശേഖരിച്ചത്