താൾ:CiXIV270.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 ഒന്നാം അദ്ധ്യായം.

സ്വാഭാവികമായ ബുദ്ധി ഗുണംകൊണ്ടൊ എന്നറിഞ്ഞില്ല, മാധ
വൻ സാധാരണ യുവാക്കളിൽ ഒരു പതിനെട്ട വയസ്സ മുതൽ
ക്രമമായി കല്യാണം ചെയ്ത ഗൃഹസ്ഥാശ്രമികളാവുന്നതിനിടയി
ൽ നിൎഭാഗ്യവശാൽ ചിലപ്പൊൾ കാണപ്പെടുന്ന ദുൎവ്യാപാരങ്ങ
ളിൽ ഒന്നും അശെഷം പ്രവെശിച്ചിട്ടില്ലെന്ന എനിക്ക ഉറപ്പാ
യി പറയാം. അതുകൊണ്ട സ്വഭാവെനയുള്ള ദെഹകാന്തിയും
മിടുക്കും പൌരുഷവും മാധവന പൂൎണ്ണ യൌവനമായപ്പൊൾ
കാണെണ്ടത തന്നെ ആയിരുന്നു.

മാധവന ഇംക്ലീഷിൽ അതി നൈപുണ്യമുണ്ടായിരുന്നു എ
ന്ന ഞാൻ എനി പറയെണ്ടതില്ലെല്ലൊ- ലൊൻടെനിസ്സ, കൃ
ക്കെറ്റ, മുതലായ ഇംക്ലീഷമാതിരി വ്യായാമ വിനൊദങ്ങളിലും
മാധവൻ അതി നിപുണനായിരുന്നു- നായാട്ടിൽ ചെറുപ്പം മുത
ൽക്കെ പരിശ്രമിച്ചിരുന്നു. പക്ഷെ ഇത തന്റെ അച്ഛൻ ഗൊവി
ന്ദപ്പണിക്കരിൽനിന്ന കിട്ടിയ ഒരു വാസനയായിരിക്കാം - അദ്ദെ
ഹം വലിയ നായാട്ടഭ്രാന്തനായിരുന്നു - നായാട്ടിൽ ഉള്ള സക്തി
മാധവന വളരെ കലശലായിരുന്നു.രണ്ടുമൂന്നു വിധം വിശെഷ
മായ തൊക്കുകൾ, രണ്ടുമൂന്ന പിസ്ടൊൾ, റിവൊൾവർ, ഇതക
ൾ താൻ പൊവുന്നെടത്ത എല്ലാം കൊണ്ടുനടക്കാറാണ-തന്റെ
വിനൊദസുഖങ്ങൾ ഒടുവിൽ വെറെ ഒരു വഴിയിൽ തിരിഞ്ഞത
വരെ ശിക്കാറിൽതന്നെയാണ അധികവും മാധവൻ വിനൊദി
ച്ചിരുന്നത.

ഭൃത്യൻ വന്ന വിളിച്ചതിനാൽ മാധവൻ തന്റെ അമ്മാമ
ന്റെ അടുക്കെ ചെന്നുനിന്നു.

ശങ്കരമെനൊൻ — മാധവാ ഇത എന്ത കഥയാണ-വയസ്സകാല
ത്ത കാരണവരൊട എന്തെല്ലാം അധിക്ഷെപമായ വാക്കുക
ളാണ നീ പറഞ്ഞത. അദ്ദെഹം നിന്നെ ഇംക്ലീഷ പഠിപ്പി
ച്ചതിന്റെ ഫലമൊ ഇത- എത്ര ദ്രവ്യം നിണക്കവെണ്ടി അ
ദ്ദെഹം ചിലവുചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/28&oldid=192998" എന്ന താളിൽനിന്ന് ശേഖരിച്ചത്