താൾ:CiXIV270.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

254 പതിനഞ്ചാം അദ്ധ്യായം.

പ്പെട്ടി കൈകൊണ്ട പിടിച്ചവന ആ യന്ത്രം തിരിച്ചാൽ ശരീര
ത്തിൽ ആകപ്പാടെ എന്തൊരു വ്യാപാരം ഉണ്ടാവുമൊ അത
പൊലെ മനസ്സിന്നെന്ന മാത്രമല്ല സൎവ്വാവയവങ്ങൾക്കും ഒരു
തരിപ്പൊ ദുസ്സഹമായ വെദനയൊ തൊന്നി.

ഒരു നമ്പൂരി—എന്താണ ഘൊഷം ആരുടെ യാത്രയാന്ന.

മാധവനെ മുമ്പ സമാധാ
നപ്പെടുത്തിയ നമ്പൂരി.

എടൊ ഒന്നും ചൊദിക്കെണ്ടാ— ആ
കിടക്കുന്ന വിദ്വാൻ എനിയും ശണ്ഠ
കൂട്ടും.

മറ്റൊരു നമ്പൂരി— ഇതെന്തൊരു കഥയാണ—നൊക്ക ഒന്നും സം
സാരിച്ചുകൂട എന്നൊ— ശണ്ഠ കൂടട്ടെ—എന്താണ ഘൊഷം പ
റയൂ.

ഒടുവിൽ വന്ന
വഴിയാത്രക്കാ
രിൽ ഒരുവൻ.

മൂൎക്കില്ലാത്ത നമ്പൂരിപ്പാട്ടിലെ ഘൊഷയാത്ര.
ചെമ്പാഴിയൊട്ടനിന്ന ഇന്നലെ സംബന്ധംക
ഴിഞ്ഞ പെണ്ണ ഒരു പല്ലക്കിൽ—അദ്ദെഹം വെറെ
ഒരു പല്ലക്കിൽ— ചെറുശ്ശെരി ഗൊവിന്ദൻനമ്പൂരി ഒരു മഞ്ച
ലിൽ— വ
ളരെ ഭൃത്യന്മാര— വാളും പലിശയും നിലവിളിയും ആൎപ്പും
ഘൊഷം— മഹാ ഘൊഷം.

മാധവന സംശയം തീൎന്നു എന്നതന്നെ പറയാം— ഇത പ
റഞ്ഞ കഴിഞ്ഞ ഉടനെ അവിടെനിന്ന എഴുനീറ്റു.

മുമ്പ സമാധാനം പ
റഞ്ഞ നമ്പൂരി മറ്റൊ
രു നമ്പൂരിയൊട.

അതാ എണീട്ടു— ഇപ്പൊൾ ശണ്ഠ കൂട്ടും
എന്നു തൊന്നുന്നു— അത നൊക്കൂ പുറ
പ്പാട നൊക്കൂ.

മാധവൻ—"ഇല്ല ഹെ— ഞാൻ ഒരു ശണ്ഠയും കൂട്ടൂന്നില്ലാ."

എന്ന പറഞ്ഞ മഠത്തിന്റെ മിറ്റത്ത എറങ്ങി അങ്ങൊ
ട്ടും ഇങ്ങൊട്ടും നടന്നുകൊണ്ടിരുന്നു. അപ്പൊൾ ശങ്കരശാസ്ത്രിക
ളും മറ്റും അതിന്റെ നെരെ തെക്കെ മഠത്തിലെക്ക ചെന്നു
കയറുന്നതു കണ്ട "ശങ്കരശാസ്ത്രികളല്ലെ അത" എന്ന മാധവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/278&oldid=193249" എന്ന താളിൽനിന്ന് ശേഖരിച്ചത്