താൾ:CiXIV270.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 253

ഇങ്ങിനെ വരാമൊ— ഒരിക്കലും വരാൻ സംഗതിയില്ല.
"എന്നാൽ ൟ നമ്പൂരിപ്പാട്ടിലെപ്പറ്റി മാധവി എനിക്ക ഒരു എ
"ഴുത്തയച്ച കണ്ടില്ലെല്ലൊ— മാധവിയുടെ ഒരു എഴുത്തും ഞാൻ
"പൊന്നതിൽ പിന്നെ എനിക്ക കിട്ടീട്ടില്ല. ഇങ്ങിനെ എഴുതാ
"തിരിക്കാറില്ല മുമ്പ. ഇരിക്കട്ടെ— വെറെ സംഗതിവശാലും അ
"ങ്ങിനെവരാം— എന്നാൽ ശീനുപ്പട്ടര വർത്തമാനങ്ങൾ ഒന്നും
"അറിയാതെ ൟ കാൎയ്യത്തിൽ ഭൊഷ്ക പറവാൻ സംഗതി ഇ
"ല്ലാ. എന്തൊരു കഥയാണ ഇത— സ്ത്രീകളുടെ മനസ്സ ഇങ്ങിനെ
"ആയിരിക്കാം— നമ്പൂരിപ്പാട എന്നെക്കാൾ യൊഗ്യനായിരി
"ക്കാം— എന്നെക്കാൾ അധികം സമൎത്ഥനും രസികനും ആയി
രിക്കാം— ഇന്ദുലെഖ ഭ്രമിച്ചിരിക്കാം— അമ്മാമന്റെ നിൎബ്ബന്ധ
"വും ഉണ്ടായിരിക്കാം"—എന്നൊക്കെ ഒരിക്കൽ അലൊചിക്കും—
"പിന്നെ അതെല്ലാം തെറ്റാണെന്ന വിചാരിക്കും. "എന്റെ മാ
"ധവി അന്യപുരുഷനെ ഒരിക്കലെങ്കിലും കാംക്ഷിക്കുമൊ— ഞാ
"ൻ എന്തൊരു ശപ്പനാണ— ഛീ! ആരൊ എന്തൊ ഒരു ഭൊഷ്ക
"ഉണ്ടാക്കിയത ഇക്കൂട്ടര കെട്ട വന്നതാണ" ഇങ്ങിനെ കുറെ ആ
"ലൊചിക്കും— "എന്നാലും ശീനുപ്പട്ടര പറഞ്ഞു എന്ന പറവാൻ
"എന്ത സംഗതി— അതിന സംഗതി ഇല്ലെല്ലൊ" എന്ന ഓൎത്ത
വ്യസനിക്കും— ഇങ്ങിനെ മനസ്സ അങ്ങൊട്ടും ഇങ്ങൊട്ടും ചലിച്ചു
കൊണ്ട മാധവൻ കിടക്കുമ്പൊൾ അഞ്ചാറ വഴിപൊക്കര പി
ന്നെയും എത്തി— അവര നമ്പൂരിപ്പാടിന്റെ സമീപവാസികളാ
ണ— വഴിയിൽവെച്ച നമ്പൂരിപ്പാട്ടിലെ ഘൊഷയാത്ര കണ്ടവരാ
ണ— ഇവര വന്ന എത്തിക്കൂടുമ്പൊൾ അതിൽ ഒരാൾ അവി
ടെ ഇരിക്കുന്നതിനാൽ താനുമായി മുൻപ പരിചയമുള്ള ഒരാളൊട
പറയുന്നു.

"ഇന്ന വഴിയിൽ ഞങ്ങൾ ഒരു ഘൊഷയാത്ര കണ്ടു"

ഇത പറയുന്നത കെട്ടപ്പൊൾ തന്നെ മാധവന കാൎയ്യം മ
നസ്സിലായി. എലക്ട്രിക്ക ബെറ്ററി എന്ന വിദ്യുച്ഛക്തി യന്ത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/277&oldid=193248" എന്ന താളിൽനിന്ന് ശേഖരിച്ചത്