താൾ:CiXIV270.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

252 പതിനഞ്ചാം അദ്ധ്യായം.

പട്ടര—അമ്പലത്തിൽ സകല ആളുകളും പറഞ്ഞു— അവിടുത്തെ
സംബന്ധക്കാരൻ ശീനുപട്ടരും പറഞ്ഞു— എന്നൊട തന്നെ
പറഞ്ഞു.

മാധവൻ നിൎജ്ജീവനായി എറയത്ത ഇരുന്നു.

ആ മഠത്തിലെ ചൊറ്റ കച്ചവടക്കാരി ഒരു കിഴവി ബ്രാ
ഹ്മണസ്ത്രീ ൟ അതി സുന്ദരനായ് അകുട്ടിയെ വളരെ പരവശനാ
യി കണ്ടിട്ട വെഗം പുറത്ത വന്ന ഒരു പായ എടുത്ത കൊടുത്തു.
ഇതിലിരിക്കാം എന്ന പറഞ്ഞു— കുറെ സംഭാരം കുടിച്ചാൽ ക്ഷീ
ണത്തിന്ന ഭെദം ഉണ്ടാവും കൊണ്ടുവരട്ടെ എന്ന ചൊദിച്ചു.
മാധവൻ ൟ വാക്കുകൾ ഒന്നും കെട്ടതെ ഇല്ല. നിലത്തതന്നെ
ഇരുന്നു. കുറെ കഴിഞ്ഞപ്പൊൾ ഇന്നാളൊടാണെന്നില്ല— എനി
ക്ക കുടിപ്പാൻ കുറെ വെള്ളം വെണം എന്ന പറഞ്ഞു. ഒരു നമ്പൂ
രി വെഗം വെള്ളം എടുത്ത കൊണ്ടുവന്നു—മാധവൻ വെള്ളം കു
ടിച്ചു പായ നീൎത്തി അതിൽ കിടന്നു. അതി കൊമളനായിരിക്കു
ന്ന ൟ കുട്ടിയുടെ വ്യസനവും സ്ഥിതിയും കണ്ട ആ മഠത്തിൽ
ഉണ്ടായിരുന്നവരെല്ലാം ഒരുപൊലെ വ്യസനിച്ചു. കുറെ കിടന്ന
ശെഷം എഴുനീറ്റ തന്റെ എഴുത്തപെട്ടി തുറന്ന തനിക്ക അ
ച്ഛൻ ഗൊവിന്ദപ്പണിക്കര നമ്പൂരിപ്പാട്ടിലെ സംബന്ധത്തെപ്പ
റ്റി മദിരാശിക്ക എഴുതിയിരുന്ന എഴുത്തഎടുത്ത വായിച്ചു. ആ
വായിച്ച ഭാഗം താഴെ ചെൎക്കുന്നു.

"കാരണവരും കെശവൻ നമ്പൂരിയും ഇന്ദുലെഖക്ക മൂൎക്കി
"ല്ലാത്തനക്കൽ നമ്പൂരിപ്പാട്ടിലെക്കൊണ്ട സംബന്ധം
"നടത്തിക്കുവാൻ അത്യുത്സാഹം ചെയ്തവരുന്നു. ൟ നമ്പൂരി
"പ്പാട വലിയ ഒരു ദ്രവ്യസ്ഥനാണ— എങ്കിലും എനിക്ക
"ൟ കാൎയ്യം നടക്കുമെന്ന തൊന്നുന്നില്ല. കുട്ടന ഇതിൽ
"വിഷാദം ഒട്ടും വെണ്ടാ."

ഇത വായിച്ച എഴുത്തപെട്ടിയിൽതന്നെ വെച്ചു— മാധവൻ
പിന്നെയും അവിടെ കിടന്ന വിചാരം തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/276&oldid=193247" എന്ന താളിൽനിന്ന് ശേഖരിച്ചത്