താൾ:CiXIV270.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം. 247

ള്ളാം"എന്ന പഞ്ചുമെനവൻ പറഞ്ഞപ്രകാരം നമ്പൂരിപ്പാട ,ചെ
റുശ്ശെരിനമ്പൂരി, കെശവൻ നമ്പൂരി, തന്റെ ഭൃത്യവൎഗ്ഗങ്ങൾ,ഇ
വരെല്ലാവരൊടുംകൂടി പൂവള്ളിവീട്ടിലെക്ക പൊയി— സാധാരണ
സമ്പ്രദായപ്രകാരം നമ്പൂരിപ്പാട കാൽ കഴുകി അകത്തെക്ക ക
ടന്ന പടിഞ്ഞാറ്റ അറയിൽ അതി വിശെഷമായി വിരിച്ച പട്ടു
കിടക്കയിൽ കിടന്നു—ആ അകത്തിന്റെ കിഴക്കെ വാതിലടച്ചു.
അപ്പൊൾ ആ വീട്ടിൽ ഉള്ള സ്ത്രീകളെല്ലാം കൂടി തിക്കിത്തിരക്കി
പറഞ്ഞാറ്റയുടെ പടിഞ്ഞാറെവാതിലിൽകൂടി ഒരു ജീവനുള്ള പ
ന്നിയെയൊ മറ്റൊ പിടിച്ച കൂട്ടിലാക്കുന്നതുപൊലെ സാധു ക
ല്യാണിക്കുട്ടിയെ പിടിച്ച തിരക്കി തള്ളി പടിഞ്ഞാറ്റയിൽ ഇട്ട
പടിഞ്ഞാറെ വാതിലും ബന്ധിച്ചു— സംബന്ധവും കഴിഞ്ഞു.
ഗൊവിന്ദൻ അതി ജാഗ്രതയൊടെ ഹമാലന്മാരെയും മറ്റും ശ
ട്ടംചെയ്ത പല്ലക്ക, മഞ്ചൽ മുതലായത രാത്രിതന്നെ എടുത്ത പു
റത്ത വെപ്പിച്ച ലെശം ഉറങ്ങാതെ നിന്നു. വഴിയില്വെച്ചൊ മ
റ്റൊ ആരെങ്കിലും ചൊദിച്ചാൽ ഇന്ദുലെഖയെതന്നെയാണ
സംബന്ധംചെയ്തു കൊണ്ടുപൊവുന്നത എന്ന പറയണം എന്ന
നമ്പൂരിപ്പാട്ടിലെ കൂടെയുള്ള ശെഷം എല്ലാവരൊടും താക്കീത
ചെയ്ത ഭദ്രമായി ഉറപ്പിച്ചു. വെളിച്ചാവാൻ ഒരു പത്ത നാഴിക
ഉള്ളപ്പൊൾ തന്നെ പടിഞ്ഞാറ്റ അറയിലെ വാതുക്കൽ ചെന്ന
നിന്ന ഗൊവിന്ദൻ ചുമച്ചും ഒച്ച ഇട്ടും നമ്പൂരിപ്പാട്ടിലെ ഉണ
ൎത്തി—ഉടനെ വീട്ടിൽ എല്ലാവരും ഉണൎന്നു. പൂവരങ്ങിൽ നിന്ന
പഞ്ചുമെനവനും കെശവൻ നമ്പൂരിയും വന്നു— പെണ്ണിനെ പി
ടിച്ച ഒരു പല്ലക്കിൽ ഇട്ട പൂട്ടി. നമ്പൂരിപ്പാട അദ്ദെഹത്തിന്റെ
പല്ലക്കിൽ കയറി— കെശവൻ നമ്പൂരി അനുയാത്ര ചെയ്‌വാൻ നി
ശ്ചയിച്ച ഒരു മഞ്ചലിലും, ചെറുശ്ശെരി ചിറിച്ചുംകൊണ്ട തന്റെ
മഞ്ചലിലും കയറി, ആട്ടും തുപ്പും നിലവിളിയുമായി പുറപ്പെട്ടു
പൊകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/271&oldid=193242" എന്ന താളിൽനിന്ന് ശേഖരിച്ചത്