താൾ:CiXIV270.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

246 പതിനാലാം അദ്ധ്യായം.

ചെ—എന്താണ ൟ സംബന്ധം കണ്ടാൽ കറുത്തെടത്തിന്ന
വിരൊധം

കെ—നല്ല ശിക്ഷ— ശിക്ഷ— ശിക്ഷ! ബുദ്ധി തന്നെപ്പൊലെ ഇ
ല്ലെങ്കിലും ഞാൻ അത്ര ശപ്പനാണെന്ന താൻ വിചാരിക്കെ
ണ്ട— ഞാൻ ൟ സംബന്ധം നടക്കുന്ന ദിവസം ഇവിടെ താ
മസിക്കുന്നത ബഹു യൊഗ്യത അല്ലെ!

ചെ—ഇത എന്ത കഥയാണ. ഹെ—നമ്പൂരി കല്യാണിക്കുട്ടിക്ക
സംബന്ധം തുടങ്ങുന്ന സമയം കറുത്തെടം ഇവിടെ നിന്നാ
ൽ കറുത്തെടം ശപ്പനായി പൊവുമൊ.

കെശവൻനമ്പൂരി വല്ലാതെ ആശ്ചൎയ്യപ്പെട്ട വായ പിള
ൎന്നുപൊയി.

കെ—കല്ല്യാണിക്കുട്ടിക്കൊ— കല്ല്യാണിക്കുട്ടിക്കാണ സംബന്ധം.

ചെ—അതെ— കല്ല്യാണിക്കുട്ടിക്കാണ.

കെ—ശിവ— ശിവ! നാരായണ— നാരായണ! ഞാൻ വല്ലാതെ
അന്ധാളിച്ചു! ശിവ— ശിവ! ചെറുശ്ശെരി എന്നെ കഠിനമായി
വ്യസനിപ്പിച്ചു.

ചെ—ഞാനും ഒന്നും വ്യസനിപ്പിച്ചില്ലാ— കറുത്തെടം വെറുതെ
വ്യസനിച്ചതാണ— അതിന ഞാൻ എന്തചെയ്യട്ടെ— ഇന്ന ആ
ൾക്കാണ സംബന്ധം എന്ന ഞാൻ പറഞ്ഞുവൊ— എന്നൊ
ട കറുത്തെടം ചൊദിച്ചുവൊ—ഇല്ലാ. ഇന്ദുലെഖക്ക അല്ല സം
ബന്ധം എന്നല്ലെ ഞാൻ പറഞ്ഞുള്ളു— വെറുതെ അന്ധാളി
ച്ച കറുത്തെടത്തിന്റെ ഭാൎയ്യക്കാണെന്ന വിചാരിച്ച വ്യസ
നിച്ചാൽ ഞാൻ എന്ത ചെയ്യും.

കെശവൻനമ്പൂരിക്ക ജീവൻ നെരെയായി—രണ്ടപെരും കൂടി
നമ്പൂരിപ്പാട ഇരിക്കുന്നെടത്തെക്ക ചെന്നു.

ഉടനെ നമ്പൂരിപ്പാടും ചെറുശ്ശെരിനമ്പൂരിയും കെശവൻ
നമ്പൂരിയും മറ്റും പൂവരങ്ങിലെക്ക വന്നു. കുറെ നെരം പഞ്ചു
മെനവനുമായി സംസാരിച്ചശെഷം "എനി അങ്ങട്ട എഴുന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/270&oldid=193241" എന്ന താളിൽനിന്ന് ശേഖരിച്ചത്