താൾ:CiXIV270.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം. 3

ൎയ്യ വൎണ്ണന വിശെഷവിധിയായി ചെയ്യുന്നത സാധാരണ അ
നാവശ്യമാകുന്നു. ബുദ്ധി,സാമൎത്ഥ്യം, പഠിപ്പ, പൌരുഷം, വിന
യാദി ഗുണങ്ങൾ ഇതുകളെപ്പറ്റി പറഞ്ഞാൽ മതിയാവുന്നതാ
ണ. എന്നാലും മാധവന്റെ ദെഹകാന്തിയെപ്പറ്റി രണ്ടക്ഷരം
ഇവിടെ പറയാതെ ഇരിക്കുന്നത ൟ കഥയുടെ അവസ്ഥക്ക
മതിയായില്ലെന്ന ഒരു സമയം എന്റെ വായനക്കാര അഭിപ്രാ
യപ്പെടുമൊ എന്ന ഞാൻ ശങ്കിക്കുന്നതിനാൽ ചുരുക്കി പറയുന്നു.

ദെഹം തങ്കവൎണ്ണം - ദിനംപ്രതി ശരീരത്തിന്റെ ഗുണത്തി
ന്നവെണ്ടി ആചരിച്ച വന്ന വ്യായാമങ്ങളാൽ ൟ യൌവന
കാലത്ത മാധവന്റെ ദെഹം അതി മനൊഹരമായിരുന്നു. വെ
ണ്ടതിലധികം അശെഷം തടിക്കാതെയും അശെഷം മെലിവ
തൊന്നാതെയും കാണപ്പെടുന്ന മാധവന്റെ കൈകൾ, മാറിടം,
കാലുകൾ ഇതുകൾ കാഴ്ചയിൽ സ്വൎണ്ണംകൊണ്ട വാൎത്ത വെച്ച
തൊ എന്ന തൊന്നാം- ആൾ ദീൎഘം ധാരാളം ഉണ്ട- മാധവ
ന്റെ ദെഹം അളന്നനൊക്കെണമെങ്കിൽ പ്രയാസമില്ലാതെ കാ
ലുകളുടെ മുട്ടിന്ന സമം നീളമുള്ളതും അതി ഭംഗിയുള്ളതും ആയ
മാധവന്റെ കുടുമകൊണ്ട മുട്ടൊളം കൃത്യമായി അളക്കാം- മാധ
വന്റെ മുഖത്തിന്റെ കാന്തിയും പൌരുഷശ്രീയും ഓരൊ അവ
യവങ്ങൾക്ക പ്രത്യെകം പ്രത്യെകം ഉള്ള ഒരു സൌന്ദൎയ്യവും അ
ന്യൊന്യമുള്ള യൊജ്യതയും ആകപ്പാടെ മാധവന്റെ മുഖവും ദെ
ഹസ്വഭാവവുംകൂടി കാണുമ്പൊൾ ഉള്ള ഒരു ശൊഭയും അത്ഭുത
പ്പെടത്തക്കതെന്നെ പറവാനുള്ളു. മാധവനെ പരിചയമുള്ള സ
കല യൂറൊപ്യന്മാരും വെറും‌കാഴ്ചയിൽതന്നെ മാധവനെ അതി
കൌതുകംതൊന്നി മാധവന്റെ ഇഷ്ടന്മാരായി തീൎന്നു.

ഇങ്ങിനെ ൟ യൌവനാരംഭത്തിൽ തന്റെ ശരീരവും കീ
ൎത്തിയും അതി മനൊഹരമാണെന്ന സൎവ്വ ജനങ്ങൾക്കും അഭി
പ്രായം ഉള്ളത തനിക്ക വലിയ ഒരു ഭൂഷണമാണ- അത ഒരിക്ക
ലും ഇല്ലായ്മ ചെയ്യരുതെന്നുള്ള വിചാരം കൊണ്ടൊ, അതല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/27&oldid=192997" എന്ന താളിൽനിന്ന് ശേഖരിച്ചത്