താൾ:CiXIV270.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം. 245

കറുത്തെടംതന്നെ ഉണ്ടാക്കിയതല്ലെ.

ൟ ചൊദ്യംകെട്ടപ്പൊൾ കെശവൻനമ്പൂരിക്ക സംശയം
എല്ലാം തീൎന്നു.

കെ—ഞാൻ ഇതൊന്നും ഓൎത്തില്ല ചെറുശ്ശെരീ— ഞാൻ മഹാ
സാധുവാണ—എന്റെ ഗ്രഹപ്പിഴക്ക എനിക്ക ഇതെല്ലാം തൊ
ന്നി— ഞാൻ എനി ഇവിടെ ഒരു നിമിഷം താമസിക്കയില്ലാ—
ഇപ്പൊൾ ൟ നിമിഷം ഞാൻ ഇല്ലത്തെക്ക പൊവും— എനി
ൟ ദിക്കിൽ ൟ ജന്മം ഞാൻ വരികയുമില്ലാ— ഞാൻ പുറപ്പ
ടട്ടെ.

ചെ—നമ്പൂരിയൊട യാത്ര ചൊദിക്കാതെ പൊവാൻ പാടുണ്ടൊ.

കെ—ൟ ജന്മം ൟ നമ്പൂരിയൊട ഞാൻ സംസാരിക്കില്ലാ—ൟ
ജന്മം ഞാൻ മൂൎക്കില്ലാത്ത മനക്കൽ കടക്കുകയും ഇല്ലാ— ഞാ
ൻ ൟ നമ്പൂരിയുടെ കുടിയാനല്ലാ— ഇയാളുടെ ആശ്രയം
വെണ്ടെന്ന വെച്ചാൽ എനിക്ക കഴിയില്ലെന്ന വന്നിട്ടില്ലാ.
ഇത്ര വികൃതിയും ദുഷ്ടനും ആണ ഇയ്യാൾ എന്ന ഞാൻ മു
മ്പ അറിഞ്ഞില്ലാ.

ചെ—ഇന്ദുലെഖയുടെ സംബന്ധകാൎയ്യംകൊണ്ട ഉത്സാഹിക്ക
ണമെന്ന പണ്ട എന്നൊട കറുത്തെടം പറഞ്ഞതും ഞാൻ ക
ഴിയില്ലെന്ന പറഞ്ഞതും ഇപ്പൊൾ ഓൎമ്മയുണ്ടൊ.

കെ— ഓൎമ്മയുണ്ട— ചെറുശ്ശെരി ബുദ്ധിമാനല്ലെ— ചെറുശ്ശെരിയുടെ
ബുദ്ധിയിൽ നൂറിൽ ഒരംശം ബുദ്ധി എനിക്കുണ്ടായിരുന്നു
വെങ്കിൽ ൟ ആപത്ത ഒന്നും എനിക്ക വരുന്നതല്ലായിരുന്നു.

ചെ— ആട്ടെ— താന്താങ്ങൾക്ക ആവശ്യമില്ലാത്ത കാൎയ്യത്തിൽ
പ്രവെശിച്ചാൽ ഇങ്ങിനെയെല്ലാം വ്യസനിക്കെണ്ടിവരുമെ
ന്ന ഇപ്പൊൾ ബൊദ്ധ്യമായൊ.

കെ— നല്ല ബൊദ്ധ്യമായി— ചെറുശ്ശെരീ ഞാൻ എനി പൊവു
ന്നു— ഞാൻ ൟ സംബന്ധവും കണ്ടുംകൊണ്ട ഇവിടെ ഇരി
ക്കില്ല— ഞാൻ വാലിയക്കാരെ വിളിക്കട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/269&oldid=193240" എന്ന താളിൽനിന്ന് ശേഖരിച്ചത്