താൾ:CiXIV270.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244 പതിനാലാം അദ്ധ്യായം

എന്തിനാണെന്ന ൟ ശുദ്ധാത്മാവിനതന്നെ നിശ്ചയമില്ലാ. നമ്പൂ
രിപ്പാട ഇന്ദുലെഖയുടെ മാളികയിൽ നിന്ന പകല രണ്ട മണിക്ക
എറങ്ങിയ മുതൽ നമ്പൂരിപ്പാട്ടിലെ കല്പനപ്രകാരം പടിമാളിക
യിൽനിന്ന ഒരു ദിക്കിലും കെശവൻ നമ്പൂരി പൊകയൊ യാ
തൊരു വൎത്തമാവും അറികയൊ ഉണ്ടായിട്ടില്ലാ. നമ്പൂരിപ്പാട
മുറുക്കാൻ കൊലായിന്മെൽ ഇരുന്ന ഉടനെ കെശവൻ നമ്പൂരി
ചെറുശ്ശെരിനമ്പൂരിയെ കൈകൊണ്ട മാടി വിളിച്ച അകത്തെ
ക്ക കൊണ്ടുപൊയി.

കെശവൻ നമ്പൂരി— എന്താണ ചെറുശ്ശെരി ഇത കഥ— എനി
ക്ക ഒന്നും മനസ്സിലായില്ലെല്ലൊ—ചെറുശ്ശെരി ഇത്രനെരം എ
വിടെയായിരുന്നു.

ചെ—ഞാൻ ഇന്ദുലെഖയുടെ മാളികമെൽ ഉണ്ടായിരുന്നു.

കെ—എന്താണ—ഇന്ന സംബന്ധം ഉണ്ടെന്ന പറഞ്ഞു ദക്ഷിണ
യും മറ്റും ഉണ്ടായി— ഇന്ദുലെഖക്ക സമ്മതമായി എന്ന തൊ
ന്നുന്നു.

ചെ—ഇന്ന സംബന്ധം ഉണ്ട— അത നിശ്ചയം. പക്ഷെ ഇന്ദു
ലെഖക്കല്ലാ.

ൟ വാക്ക കെട്ടപ്പൊൾ കെശവൻ നമ്പൂരിയുടെ ജീവൻ
ഒന്ന ഞെട്ടി ബൊധക്ഷയമ്പൊലെ തൊന്നി. അവിടെത്തന്നെ
കുത്തിരുന്നു— കുടിപ്പാൻ വെള്ളം വെണമെന്ന പറഞ്ഞു— ഒരു കി
ണ്ടി വെള്ളം കുടിച്ചു. തന്നെ പടിമാളികയിൽതന്നെ ഇരുത്തിയ
തിന്റെ കാരണം പഞ്ചുമെനവനും നമ്പൂരിപ്പാടുമായി സ്വകാ
ൎയ്യം പറഞ്ഞതിന്റെ സംഗതിയും മനസ്സിലായി— തന്റെ ഭാൎയ്യ
ലക്ഷ്മിക്കുട്ടി പൊയി എന്ന നിശ്ചയിച്ചു, പ്രാണവെദന സഹി
ക്കാൻ പാടില്ലാതെ ചെറുശ്ശെരിയുടെ മുഖത്തെക്കഒന്ന നൊക്കി.
കെശവൻ നമ്പൂരി കുറെ ഒന്ന പഠിക്കണം എന്ന ചെറുശ്ശെരിക്ക
നല്ല താല്പര്യം ഉണ്ടായിരുന്നു.

ചെ—എന്താണ മുഖത്തനൊക്കുന്നത—ൟ ഏഷാകൃതിയൊക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/268&oldid=193239" എന്ന താളിൽനിന്ന് ശേഖരിച്ചത്