താൾ:CiXIV270.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 പതിനാലാം അദ്ധ്യായം.

രം കെട്ടപ്പൊൾ കുമ്മിണി അമ്മക്ക ബഹു സന്തൊഷമായി. ഉ
ടനെ പാൎവ്വതി അമ്മയെ അറിയിച്ചു. പാൎവ്വതിഅമ്മക്ക ഇതകെ
ട്ടപ്പൊൾ രണ്ട പ്രകാരത്തിൽ സന്തൊഷമുണ്ടായി— വിവരം ഇ
ന്ദുലെഖയെ ഉടനെ അറിയിക്കെണമെന്ന നിശ്ചയിച്ചു— ക്ഷണ
ത്തിൽ പാൎവ്വതിഅമ്മ ഇന്ദുലെഖയുടെ മാളികയിൽ കയറിച്ചെ
ന്നു. ചെല്ലുമ്പൊൾ ഇന്ദുലെഖ ചെറുശ്ശെരി നമ്പൂരിയുമായി സം
സാരിച്ചുകൊണ്ടിരിക്കുന്നു. പാൎവ്വതിഅമ്മ കടന്നുവരുന്നത കണ്ട
ഉടനെ ഇന്ദുലെഖ എഴുനീറ്റ അടുത്തു ചെന്നു. സ്വകാൎയ്യം ഒ
ന്ന പറവാനുണ്ട എന്ന പാൎവ്വതിഅമ്മ പറഞ്ഞു. രണ്ടാളുംകൂടി
അറയിലെക്ക പൊയി.

പാൎവ്വതിഅമ്മ—ഇന്ദുലെഖ ഒരു വിശെഷം കെട്ടുവൊ.

ഇന്ദുലെഖ—ഇല്ലാ— എന്താണ.

പാ— നമ്പൂരിപ്പാട നുമ്മടെ കല്യാണിക്കുട്ടിക്ക ഇന്നരാത്രി സംബ
ന്ധം തുടങ്ങാൻ നിശ്ചിയിച്ചിരിക്കുന്നുവത്രെ.

ഇന്ദുലെഖ വല്ലാതെ ചിറിച്ചുപൊയി— കുറെനെരം ചിറി
ച്ച ശ്വാസം നെരെ വന്നതിൽ പിന്നെ.

ഇ—നിങ്ങളൊട ആര പറഞ്ഞു.

പാ— എന്ത— ശങ്കരജെഷ്ഠൻ പൂവള്ളി വന്ന പറഞ്ഞു. അവിടെ
കട്ടിലും കിടക്കയും പടിഞ്ഞാറ്റകത്തകൊണ്ടുപൊയി ഇടു അ
റ വിതാനിക്കുന്ന തിരക്കായിരിക്കുന്നു. അമ്മാമൻ പുറത്തത
ന്നെ ഇരിക്കുന്നുണ്ട— വിളക്കുകളും മറ്റും അറയിൽനിന്ന എ
ടുക്കാൻ പറഞ്ഞു

ഇ—കല്യാണിക്കുട്ടിയെ ൟ വിവരം അറിയിച്ചുവൊ.

പാ—പറഞ്ഞിട്ടില്ലാ— അവളെ ഞാൻ കണ്ടില്ലാ— ജെഷ്ടത്തി പറ
ഞ്ഞിരിക്കുമൊ എന്നറിഞ്ഞില്ലാ— ജെഷ്ടത്തിക്ക വളരെ സ
ന്തൊഷമുള്ളതുപൊലെ തൊന്നി

ഇ—കഷ്ടം! ആ പെണ്ണിന സംബന്ധം തുടങ്ങുന്ന വിവരം അ
വളെ അറിയിച്ചിട്ട വെണ്ടെ? ആട്ടെ— നിങ്ങ പൊയ്ക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/266&oldid=193237" എന്ന താളിൽനിന്ന് ശേഖരിച്ചത്