താൾ:CiXIV270.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

232 പതിമൂന്നാം അദ്ധ്യായം.

മ്പ പെണ്ണുങ്ങൾക്ക ഞാൻ കെട്ടിട്ടില്ല. അവളുടെ മുമ്പാകെ
കല്യാണിയെയും കൊണ്ട രാവിലെ എഴുന്നെള്ളാൻ ദൈവം
സംഗതി വരുത്തണം എന്നാണ അടിയന്റെ പ്രാൎത്ഥന.

ന—ശരി— സമൎത്ഥാ— ശരി— പഞ്ചുവെ വിളിക്ക.

ഗൊ—പടിമാളികയിൽ എഴുനെള്ളി ഇരിക്കുന്നതാണ നല്ലത—
പഞ്ചുമെനവനെ അടിയൻ അവിടെ വിളിച്ച കൊണ്ടു വ
രാം— പഞ്ചുമെനവൻ വരുമ്പൊൾ ചെറുശ്ശെരി നമ്പൂരിയും
കെശവൻ നമ്പൂരിയും ഒന്നിച്ചരുതെ— ഗൊപ്യമായിരിക്കണം—

എന്നും പറഞ്ഞ ഗൊവിന്ദൻ പഞ്ചുമെനവനെ തിരയാൻ
പൊയി.

നമ്പൂരിപ്പാട കെശവൻ നമ്പൂരിയെ വിളിച്ച താൻ ഇരി
ക്കുന്ന അറയുടെ തെക്കെ അറയിൽ തന്നെ ഇരിക്കണം ചില
കാൎയ്യങ്ങളെ കുറിച്ച സംസാരിക്കാനുണ്ട— താൻ വിളിക്കുന്നത വ
രെ എങ്ങും പൊവരുതെന്ന പറഞ്ഞ അവിടെ ഇരുത്തി ഇതും
ഗൊവിന്ദന്റെ ഒരു വിദ്യതന്നെ ആയിരുന്നു. കെശവൻ നമ്പൂ
രി വളരെ വിഷാദത്തൊടു കൂടി ൟശ്വര സ്മരണയും ചെയ്തു
കൊണ്ട തെക്കെ അറയിൽ ഇരുന്നു— കുറെ കഴിഞ്ഞപ്പൊൾ ഉ
റങ്ങുകയും ചെയ്തു.

ഗൊവിന്ദൻ പഞ്ചുമെനവനെ തിരഞ്ഞ പൊവുമ്പൊൾ
സമയം മൂന്നു മണിയായിരിക്കുന്നു. പഞ്ചുമെനവൻ ഊണകഴി
ഞ്ഞ ഉറങ്ങുന്നു. ഗൊവിന്ദൻ പഞ്ചുമെനവൻ കിടക്കുന്ന അക
ത്തിന്റെ വാതുക്കൽ പൊയി നിന്നു കുഞ്ഞിക്കുട്ടി അമ്മയെ ക
ണ്ടു— പഞ്ചുമെനവനെ നമ്പൂരിപ്പാട വിളിക്കുന്നു എന്നപറഞ്ഞു.
കുഞ്ഞിക്കുട്ടി അമ്മ അകത്തപൊയി ഭൎത്താവിനെ വിളിച്ചുണ
ൎത്തി. ഉണൎത്തിയ ദെഷ്യത്തൊടെ—

പഞ്ചുമെനവൻ—അസത്തെ എന്തിന എന്നെ ഉപദ്രവിക്കുന്നു.

കുഞ്ഞിക്കുട്ടിഅമ്മ—നമ്പൂരിപ്പാട വിളിക്കുന്നുണ്ടുപൊൽ.

പ—നമ്പൂരിപ്പാട! വിഢ്ഢി നമ്പൂരിപ്പാട! വെറുതെ മനുഷ്യരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/256&oldid=193227" എന്ന താളിൽനിന്ന് ശേഖരിച്ചത്