താൾ:CiXIV270.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 231

ഇ—ഇത എന്ത ഗൊഷ്ഠിയാണ.

ന—ഗൊഷ്ഠിയൊ— മഹാഭാഗ്യം ആയിരിക്കുന്നു എനിക്ക— ഞാൻ
നൃത്തം ചെയ്യണ്ടെ— എനിക്ക ഇന്ദുലെഖയെ കിട്ടിയില്ലെ— എ
ന്റെ കാൎയ്യം സാധിച്ചില്ലെ.

ഇ—ൟ വക ഗൊഷ്ഠികൾ പറയരുത— ഞാൻ ൟ ജന്മം അങ്ങെ
ഭാൎയ്യയായി ഇരിക്കയില്ല. എന്നെ അങ്ങുന്ന ആഗ്രഹിക്കുന്നു
ണ്ടെങ്കിൽ അതിന ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ലാ—അ
ങ്ങുന്ന എനിമെലിൽ എന്നൊട ഈ വക ഒരു വാക്കപറഞ്ഞാ
ൽ ഞാൻ അങ്ങെ ഒരിക്കലും കാണുകയും ഇല്ല— എനിക്ക പ്ര
വൃത്തികൾ ഉണ്ട—എന്നും പറഞ്ഞ ഇന്ദുലെഖ അകത്തെക്ക
പൊയി— നമ്പൂരിപ്പാട ക്ഷണത്തിൽ ചുവട്ടിലെക്ക ഇറങ്ങി
പ്പൊരുകയും ചെയ്തു.

കൊണി എറങ്ങി കഴിയുന്നത വരെ കഷ്ടിച്ച സങ്കടമുണ്ടാ
യിരുന്നുവൊ സംശയം— അപ്പൊഴക്ക മനസ്സിൽ ഒന്നാമത ല
ക്ഷ്മിക്കുട്ടി അമ്മയെയും ഉടനെ രണ്ടാമത രാവിലെ കണ്ട പെ
ണ്ണിനെയും ഓൎമ്മവന്നു— ചുവട്ടിൽ വന്ന ഉടനെ ഗൊവിന്ദനെ
അന്വെഷിച്ചു— ഗൊവിന്ദൻ വന്ന കുറെ സ്വകാൎയ്യസംസാരം ഉ
ണ്ടായി— അതിന്റെ വിവരം.

ന—എന്താണ ഗൊവിന്ദാ എല്ലാം ശട്ടമായൊ.

ഗൊ—അടിയൻ ഇതവരെ ആരൊടും പറഞ്ഞിട്ടില്ലാ— അങ്ങി
നെ പറയാൻ പാടില്ലാ— അടിയൻ വിചാരിക്കുന്നത തിരുമ
നസ്സ തന്നെ പഞ്ചുമെനവനെ വിളിച്ച ഇതിനെപ്പറ്റി സ്വ
കാൎയ്യമായി ഒന്ന അരുളിച്ചെയ്താൽ ഒരു വിഷമവും ഉണ്ടാവു
കയില്ലെന്നാണ.

ന—എന്നാൽ പഞ്ചുവെ വിളിക്കൂ— പറഞ്ഞകളയാം. ഇന്ദുലെ
ഖയുടെ കാൎയ്യം തീൎച്ചയായി— ൟ ജന്മം അവൾ എന്റെ ഭാ
ൎയ്യയായി ഇരിക്കില്ലപൊൽ.

ഗൊ—ശിവ—ശിവ— എന്ത ധിക്കാരമാണ ഇത— ഇങ്ങിനെ കുറു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/255&oldid=193226" എന്ന താളിൽനിന്ന് ശേഖരിച്ചത്