താൾ:CiXIV270.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 പതിമൂന്നാം അദ്ധ്യായം.

ചെ—ഇല്ലാ.

ന—എന്നാൽ ചെറുശ്ശെരി പറഞ്ഞത എനിക്ക ഒന്നും മനസ്സി
ലായില്ല— അബദ്ധമായ ഭ്രമം സാധിക്കില്ല എന്നല്ലെ പറഞ്ഞ
ത ഇപ്പൊൾ.

ചെ—അങ്ങിനെ ഞാൻ പറഞ്ഞിട്ടില്ല— കള്ളന്മാൎക്കും കവൎച്ചക്കാ
ൎക്കും ചിലപ്പൊൾ വിചാരിച്ച പൊലെ മുതൽ കവൎന്ന കൊ
ണ്ടു പൊവാൻ സാധിക്കുന്നില്ലെ— അത പ്രകാരം അനുരാഗ
മില്ലാത്ത സ്ത്രീയെയൊ പുരുഷനെയൊ സാധിച്ചു എന്ന വ
രാം— എന്നാൽ ഒരു ഭാഗം അനുരാഗമില്ലാതിരിക്കുമ്പൊൾ
അങ്ങിനെ സാധിപ്പാൻ ശ്രമം ചെയ്ത സാധിക്കുന്നത നിസ്സാ
രമായ പ്രവൃത്തിയാണ.

ന—എന്താണ നിസ്സാരം.

ചെ—സാരമില്ലാത്തത തന്നെ— അങ്ങിനെ സാധിക്കുന്നതിൽ
ഒരു സാരവുമില്ല— അങ്ങിനെ പ്രവൃത്തിക്കുന്ന പുരുഷനൊ സ്ത്രീ
യൊ മൃഗപ്രായം— പശുക്കൾ, ശ്വാക്കൾ, ഇവകളെ പൊലെ.

ന—എന്നാൽ രാവണൻ എന്തിന സീതയെ ഭ്രമിച്ചു— സീതക്ക
രാവണനിൽ ഭ്രമം ഇല്ലെന്നല്ലെ രാമായണത്തിൽ പറഞ്ഞി
ട്ടുള്ളത.

ചെ—അതെ— അങ്ങിനെ തന്നെ— രാവണന സീതയിൽ കാം
ക്ഷ ഉണ്ടായി— സീതക്ക രാവണനിൽ അനുരാഗം അശെഷം
ഇല്ലെന്ന രാവണൻ അറിഞ്ഞതിനാൽ അനുരാഗം ഉണ്ടാക്കി
ത്തീൎക്കാൻ വളരെ എല്ലാം രാവണൻ ശ്രമിച്ചു— ഫലിച്ചില്ലാ.
പിന്നെ സീതയിൽ വിരൊധമായി രാവണൻ ഇത നിമിത്തം
നശിച്ചു— എങ്കിലും അനുരാഗം സീതക്ക തന്നിൽ ഉണ്ടാവു
ന്നതിന്ന മുമ്പ സീതയുമായി രമിപ്പാൻ രാവണന മനസ്സുണ്ടാ
യില്ലാ— രാവണൻ പലെ ദൊഷങ്ങളുള്ളവനാണെങ്കിലും ബു
ദ്ധിക്ക കെവലം രസികത്വമില്ലാത്തവനാണെന്ന സീതയുമായി
ഉണ്ടായതായി രാമായണത്തിൽ കാണിച്ചിട്ടുള്ള സംവാദങ്ങളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/244&oldid=193215" എന്ന താളിൽനിന്ന് ശേഖരിച്ചത്