താൾ:CiXIV270.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 219

തൊന്നുന്നുണ്ടായിരിക്കാം.

ൟ ചൊദ്യം കെട്ടപ്പൊൾ ചെറുശ്ശെരി നമ്പൂരിക്ക അല്പം
ക്രൊധമാണ ഉണ്ടായത— എങ്കിലും ബുദ്ധിമാനായ അദ്ദെഹം അ
ത മനസ്സിലടക്കി താഴെ പറയുന്ന പ്രകാരം കുറെ ഗൌരവത്തൊ
ടെ മറുവടി പറഞ്ഞു.

ചെ—സ്ത്രീകളെ പുരുഷന്മാൎക്ക ഭ്രമമുണ്ടാവുമെന്ന ഞാൻ വിചാ
രിക്കുന്നു— എന്നാൽ ആ ഭ്രമം ഏറയും കുറയുമായി ചിലപ്പൊ
ൾ അബദ്ധമായും വന്നെക്കാമെന്നും എനിക്ക തൊന്നുന്നു.

ന—ഭ്രമിക്കുന്നതിലെന്താണ അബദ്ധവും സുബദ്ധവും.

ചെ—വളരെ ഉണ്ട. സ്ത്രീ പുരുഷന്മാൎക്ക അന്യൊന്യം അനുരാഗം
സമമായി ഉണ്ടായിട്ട അന്യൊന്യം ഭ്രമിച്ചാൽ അത സുബദ്ധ
മായ ഭ്രമം എന്ന ഞാൻ പറയും. സ്ത്രീ പുരുഷന്മാൎക്ക അന്യൊ
ന്യം അനുരാഗം ഇല്ലാതെ ഒരാൾ മാത്രം മറ്റെ ആളെ ഭ്രമി
ച്ച കാംക്ഷിക്കുകയും മറ്റെ ആൾക്ക അശെഷം അനുരാഗം
ഇല്ലാതിരിക്കുകയും ചെയ്താൽ ആ ഭ്രമത്തിന്ന അബദ്ധ ഭ്രമ
മെന്നാണ ഞാൻ പെരിടുന്നത.

ന—രാവണന രംഭയിൽ ഉണ്ടായ ഭ്രമം അബദ്ധമാണൊ.

ചെ—രംഭയൊട അന്വെഷിക്കണം— രംഭ രാവണന്റെ ഭ്രമ
ത്തെ അനുകരിച്ച അങ്ങട്ടും ഭ്രമിച്ചുവൊ എന്ന ഞാൻ അറി
ഞ്ഞിട്ടില്ലാ.

ന—ഓ— രാവണന രംഭയെ സാധിച്ചിരിക്കുന്നു.

ചെ—സാധിച്ചിരിക്കാം.

ന—അപ്പൊൾ അത എങ്ങിനെ സാധിച്ചു.

ചെ—അബദ്ധമായ അനുരാഗം ഒരിക്കലും സഫലമാവുകയി
ല്ലെന്ന ഞാൻ പറയുന്നില്ല— ഒരു സ്ത്രീയുമായി സഹവാസത്തി
ന്ന സാധിക്കുന്നത സ്ത്രീക്ക അനുരാഗം ഉണ്ടായിരുന്നാൽമാ
ത്രമെ പാടുള്ളു എന്നില്ലല്ലൊ.

ന—അങ്ങിനെ ഇല്ലെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/243&oldid=193214" എന്ന താളിൽനിന്ന് ശേഖരിച്ചത്