താൾ:CiXIV270.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 പതിമൂന്നാം അദ്ധ്യായം.

"തിരിക്കുമ്പൊഴും നൊക്കുമ്പൊഴും നൊക്കാതിരിക്കുമ്പൊഴും എ
"പ്പൊഴും ഘനം— ഇന്ദുലെഖ ഭയപ്പെട്ടുപൊണം— കണ്ടുകൊള്ളട്ടെ.
"ഇത്ര കുറുമ്പ ഇന്ദുലെഖക്കുണ്ടെങ്കിൽ അശെഷം ഞാനും കുറയു
"കയില്ല— ആരാണ തൊല്ക്കുത കാണാമെല്ലൊ— പെണ്ണ പെടിച്ച
"വിറച്ച കാൽക്കൽ വന്ന വീഴും സംശയമൊ" എന്നിങ്ങിനെ
വിചാരിച്ച ജയിച്ചു എന്നുറച്ചു നമ്പൂരിപ്പാട ഒന്ന ചിറിച്ചു.

ചെറുശ്ശെരിനമ്പൂരിക്ക ൟ നമ്പൂരിപ്പാടിന്റെ പലെ
വിധമായ ഗൊഷ്ഠികൾ ആകപ്പാടെ കണ്ടിട്ടും ഇന്ദുലെഖയുടെ
മനസ്സിന്നുണ്ടായ കുണ്ഠിതത്തെ ഓൎത്തും തന്റെ സ്വജാതിയിൽ
ശ്ലാഘ്യനും അതിദ്രവ്യസ്ഥനും ആയ ഒരു ദെഹം ൟവിധം പര
മ വിടനും വിഢ്ഢിയും ആയി തീൎന്നുവല്ലൊ എന്ന വിചാരിച്ചും ആ
സമയം നമ്പൂരിപ്പാട്ടിനെ പറ്റി കെവലം ഒരു പരിഹാസ രസമ
ല്ല ഉണ്ടായത— ക്രൊധസമ്മിശ്രമായ ഒരു ദുഃഖരസമാണ ഉണ്ടായ
ത. "ഹാ കഷ്ടം! ഇത്ര സമ്പത്തൊടും കുലശ്ലാഘ്യതയൊടും ഇരി
ക്കുന്ന ഇദ്ദേഹത്തിന്ന പൂൎണ്ണ യൌവനം കഴിയുന്നതവരെ യൊഗ്യ
തയുള്ള ഒരു സ്ത്രീയെ ഭാൎയ്യയാക്കി വെക്കാൻ കഴിയാതെ ശുദ്ധ വ്യ
ഭിചാരികളായ സ്ത്രീകളിൽ പ്രവെശിച്ച ബുദ്ധിക്ക ഇത്ര ചാപല്യം
വരുത്തി, ഏത സുഖത്തിന്ന ഇദ്ദെഹം ഇത്രെയെല്ലാം ആഗ്രഹിക്കു
ന്നുവൊ ആ സുഖം വഴിപൊലെ അനുഭവിക്കാനുള്ള ശക്തിയും
ശുദ്ധമായ രുചിയും ദുഷ്പ്രവൃത്തികൾ നിമിത്തം കെവലം നശി
പ്പിച്ച, ൟ സ്ഥിതിയിൽ ഇദ്ദേഹത്തിനെ കാണാറായെല്ലൊ" എ
ന്നിങ്ങിനെ വിചാരിച്ച ചെറുശ്ശെരി നമ്പൂരി വളരെ വ്യസനി
ച്ചു. ചെറുശ്ശെരി നമ്പൂരി ഇങ്ങിനെ വിചാരിച്ച സമയം തന്നെ
യാണ നമ്പൂരിപ്പാട മെല്പറഞ്ഞ പ്രകാരം ഘനംനടിച്ചിരുന്നതും.
ഘനം നടിച്ച അവസാനിച്ചശെഷം ഉടനെ തന്റെ ൟ ഘ
നത്തെ പറ്റി ചെറുശ്ശെരിയെ ഒന്ന അറിയിക്കെണമെന്ന നി
ശ്ചയിച്ച നമ്പൂരിപ്പാട താഴെ പറയുംപ്രകാരം പറഞ്ഞു.

ന—എനിക്ക സ്ത്രീകളെ വളരെ ഭ്രമമാണെന്ന ചെറുശ്ശെരിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/242&oldid=193213" എന്ന താളിൽനിന്ന് ശേഖരിച്ചത്