താൾ:CiXIV270.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 217

കേശവൻ നമ്പൂരി—സമയമായൊ— വരാൻ അറിയിക്കട്ടെ.

ല—ഓ—ഹൊ— വന്നൊട്ടെ— പിന്നെ ഇന്നലത്തെ മാതിരി ഇന്ദു
ലെഖയൊട ഗൊഷ്ഠിഒന്നും പറയരുതെന്ന നമ്പൂരിപ്പാടൊട
പറയണം—അല്ലെങ്കിൽ ഇന്നലത്തെ പൊലെ തന്നെ എല്ലാം.

കെ—ആട്ടെ— ഇപ്പൊൾ വരാൻ പറയാമൊ.

ല—പറയാം.

കെശവൻ നമ്പൂരി ഇന്ദുലെഖയെ വിവരം അറിയിപ്പാൻ
പൊയശെഷം നമ്പൂരിപ്പാട ചെറുശ്ശെരി നമ്പൂരിയൊട തന്റെ
സമീപം ഇരിക്കാൻ പറകയും അദ്ദെഹം ഇരിക്കുകയും ചെയ്തു—അ
തിന്റെ ശെഷം താഴെ പറയുന്ന ഒരു ചുരുങ്ങിയ സംഭാഷണം
ഇവർ തമ്മിൽ ഉണ്ടായി.

ൟ പ്രാവശ്യം ഇന്നലെത്തെ പൊലെ കെശവൻ നമ്പൂ
രി മുകളിൽ‌പൊയി വരാത്തതി­നാൽ നമ്പൂരിപ്പാട്ടിലെക്ക അ
ശെഷം ബദ്ധപ്പാടുണ്ടായിരുന്നില്ല— താൻ ഇന്ദുലെഖയുടെ മാളി
ക മുകളിൽ പൊയാൽ എന്തൊക്കെയാണ ഘനം നടിക്കെണ്ടത
എന്ന വിചാരിച്ചുറക്കാൻ തുടങ്ങി— നമ്പൂരിപ്പാട്ടിലെ വിചാരം
"ഞാൻ ഇന്നലെ കണ്ടപ്പൊഴക്ക ഭ്രമിച്ച പരവശനായി എന്ന
"ഇന്ദുലെഖക്ക തൊന്നിപ്പൊയി— ഇന്ന നെരെ മറിച്ച തൊന്നി
"ക്കണം— അശെഷം ഭ്രമില്ലെന്ന തൊന്നിക്കണം— എന്നാൽ
"അറിയാം സൂക്ഷ്മം. എന്താണ ഇവളെ അത്ര ഭ്രമി­ക്കാൻ— ഗൊ
"മാംസ ഭുക്കുകളുടെ ഭാഷപഠിച്ച തണ്ടുതപ്പി പെണ്ണിനെ മഹാകു
"ബെരനായ ഞാൻ എന്താണ ഭ്രമിക്കാൻ— പണം കൊടുത്താ
"ൽ ഏതപെണ്ണിനെ കിട്ടാത്തു— എത്ര സ്ത്രീകളെ ഞാൻ ഭാൎയ്യയാ
"ക്കിവെച്ചു— എത്ര ഉപെക്ഷിച്ചു— എനി എത്ര വെപ്പാൻ പൊവു
"ന്നു— ൟ ഒരു പെണ്കിടാവിനെ ഭ്രമിച്ചിട്ട വിഢ്ഢിത്വം കാണിക്കു
"ന്നത മഹാ കുറവതന്നെ— ഇന്നു കണ്ടൊട്ടെ— അനങ്ങുകയില്ല—
"ബഹുഘനം— ഘനം— സകലതും ഘനമായിട്ടതന്നെ. നിൽക്കു
"മ്പൊഴും ഇരിക്കുമ്പൊഴും സംസാരിക്കുമ്പൊഴും സംസാരിക്കാ


28*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/241&oldid=193212" എന്ന താളിൽനിന്ന് ശേഖരിച്ചത്