താൾ:CiXIV270.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 പതിമൂന്നാം അദ്ധ്യായം

കാമക്രൊധലൊഭാദികൾ ഇല്ലാത്ത ഒരു സാധനമല്ലെല്ലൊ—
ഇന്ന നമ്പൂരിപ്പാട നല്ല മൎയ്യാദയായി സംസാരിക്കുമെങ്കിൽ
അദ്ദെഹം വരട്ടെ— പാട്ടൊ വീണവായനയൊ ഞാൻ കെൾ
പ്പിച്ച കൊടുക്കാമെല്ലൊ— അത കൂടാതെ എന്നെ ഭാൎയ്യയാക്ക
ണം എന്നുള്ള വിചാരത്തൊടുകൂടി ഇതിന്റെ മുകളിൽ നി
ന്ന വല്ല അംബന്ധവും പറഞ്ഞാൽ ഇന്നലത്തെതിലധി
കം വഷളായി പൊവെണ്ടി വരും.

ല—നമ്പൂരിമാരുടെ സ്വഭാവത്തിലെ കുറെ അപകടം ഉണ്ട. വി
ശെഷിച്ച ൟ നമ്പൂരിപ്പാട ഒരു പടുവിഢ്ഢിയാണെന്ന സൎവ്വ
ജനസമ്മതമാണ— ഭ്രാന്തന്മാരൊട കൊപിക്കാറുണ്ടൊ മകളെ.

ഇ—നമ്പൂരിമാരിൽ എല്ലാ ജാതികളിലുമുള്ളതുപൊലെ അതിസ
മൎത്ഥന്മാരും ഉണ്ട— അമ്മ ചെറുശ്ശെരി നമ്പൂരിയുമായി അര
നാഴിക വിശെഷം പറഞ്ഞു നൊക്കൂ— അപ്പൊൾ പറയും
അതി സമൎത്ഥന്മാരാണ നമ്പൂരിമാര എന്ന— പിന്നെ എനിക്ക
ഭ്രാന്തന്മാരുമായി വിനൊദിച്ചിരിപ്പാൻ അത്ര രസവും ഇല്ല—
ഭ്രാന്തന്മാര തുമ്പില്ലാതെ പറഞ്ഞാൽ ഞാൻ അത കെൾക്കാ
ൻ നിൽക്കുകയുമില്ലാ— നിശ്ചയം തന്നെ.

ല—ആവട്ടെ— ഞാൻ അദ്ദെഹത്തോട വരാം എന്ന അറിയി
ക്കട്ടെ

ഇ—ആവലാതി തന്നെ— വന്നൊട്ടെ. എന്നൊട ഇന്നലെത്തെ
മാതിരി സംസാരം തുടങ്ങിയാൽ ഞാൻ ഇന്നലത്തെ മാതിരി
തന്നെ കാണിക്കും.

ല—ആവട്ടെ അദ്ദെഹം ഒന്ന വന്നപൊവട്ടെ— അല്ലെ.

ഇ—ഓ— ഹോ.

ലക്ഷ്മിക്കുട്ടിഅമ്മ ചിറിച്ചുംകൊണ്ട താഴത്തിറങ്ങുമ്പൊൾ
സാധു കെശവൻ നമ്പൂരി മുമ്പ നിന്നിരുന്ന സ്ഥലത്തതന്നെ മു
ഖം മേലൊട്ടപൊന്തിച്ച ദൃഷ്ടികൾ മേല്പൊട്ടാക്കി, വരുന്നതുംനൊ
ക്കികൊണ്ട ഒരു വിഗ്രഹം കൊത്തിവെച്ചതപൊലെ നില്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/240&oldid=193211" എന്ന താളിൽനിന്ന് ശേഖരിച്ചത്