താൾ:CiXIV270.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 215

പറഞ്ഞ നൊക്കട്ടെ.

എന്ന ലക്ഷ്മിക്കുട്ടിഅമ്മ പറഞ്ഞപ്പൊൾ കെശവൻ നമ്പൂ
രിക്ക വലിയ ഒരു സുഖം തൊന്നി— ഭാൎയ്യയെ അനുഗ്രഹിച്ച കൊ
ണിച്ചൊട്ടിൽ നിന്നു.

ലക്ഷ്മിക്കുട്ടിഅമ്മ മുകളിൽ ചെന്നപ്പൊൾ ഇന്ദുലെഖ മാ
ധവന്റെ എഴുത്തും വായിച്ച സുഖിച്ചുകൊണ്ട നില്ക്കുകയായിരു
ന്നു— അമ്മ വരുന്നത കണ്ടപ്പോൾ.

ഇ—എന്താണ അമ്മെ നമ്പൂരിപ്പാട്ടിലെ വരവുണ്ടായിരിക്കും അ
ത പറവാനായിരിക്കും വന്നത— അല്ലെ.

ല—അതെ മകളെ— ആ പടുവങ്കൻ നമ്പൂരിപ്പാടെ നീ ഇനി ഒ
ട്ടും ഭയപ്പെടെണ്ടാ— ഇന്നലെ എന്റെ അകത്തവന്ന എ
ന്തൊക്കെ ഗൊഷ്ഠിയാണ കാണിച്ചത— അച്ഛനതന്നെ അദ്ദെ
ഹത്തെ കുറിച്ച നല്ല ബഹുമാനമില്ലാതായിരിക്കുന്നു— എന്നാ
ലും നമുക്ക ലൌകികം വേണ്ടെ— അദ്ദെഹം ഇന്നൊ നാള
യൊ പൊവും— ഇപ്പൊൾ വന്നാൽ നല്ലവാക്ക സംസാരിച്ചെ
ക്കണം— കുറച്ച പിയാനോ വായിച്ചെക്കണം— അദ്ദേഹം ബ്രാ
ഹ്മണനല്ലെ— കെവലം അവമാനിച്ചു എന്ന എന്തിന വരുത്ത
ണം— അദ്ദേഹം വരട്ടെയോ.

ഇ—എനിക്ക അദ്ദെഹത്തിനെയാവട്ടെ ൟ ഭൂമണ്ഡലത്തിൽ
വെറെ ഒരാളെയുമാവട്ടെ ഒരു വിധത്തിലും അവമാനിക്കെ
ണമെന്നുള്ള ആഗ്രഹമില്ലാ— എന്നാൽ എന്നെ ഒരാൾ അ
വമാനിക്കാൻ ഭാവിക്കുമ്പൊൾ ഞാൻ അതിനെ തടുക്കാതെ
നില്ക്കയില്ലാ— ആ നമ്പൂരിപ്പാട ഇന്നലെ എന്നൊട മൎയ്യാദ
യായി സംസാരിച്ചിരുന്നാൽ ഞാൻ ഇന്നലെയും അദ്ദെഹ
ത്തിന്ന ആവശ്യമുള്ള എല്ലാസമയവും പാടാനൊ വീണവാ
യിപ്പാനൊ ഒരുക്കമായിരുന്നുവെല്ലൊ— അമ്മെ എനിക്ക അ
ശെഷം ദുൎഗ്ഗൎവ്വ ഉണ്ടെന്ന വിചാരിക്കരുതെ— എന്നെ നിവൃ
ത്തി ഇല്ലാത്ത വിധത്തിൽ ദ്രൊഹിച്ചു— ഞാൻ മനുഷ്യനല്ലെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/239&oldid=193210" എന്ന താളിൽനിന്ന് ശേഖരിച്ചത്