താൾ:CiXIV270.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 പതിമൂന്നാം അദ്ധ്യായം.

"രാഗത്തൊടു കൂടിയിരിക്കുന്ന മാധവനെ വിട്ട ൟ പടുവങ്കനാ
"യ അശ്വമുഖൻ നമ്പൂരിയുടെ ഭാൎയ്യയായി ഇരിക്കാമെന്ന നി
"ശ്ചയിച്ചുവെല്ലൊ— കഷ്ടം! ഇതിന ദ്രവ്യത്തിന്മെൽ ഉള്ള മൊഹ
"മെന്നല്ലാതെ വെറെ ഒന്നും പറവാൻ കണ്ടില്ലാ" എന്നും മറ്റും
ശങ്കരശാസ്ത്രി വിചാരിച്ചുംകൊണ്ട ഭക്ഷണം കഴിച്ച മാധവന്റെ
അച്ഛനുമായി ഒന്ന കാണെണമെന്ന നിശ്ചയിച്ച ഗൊവിന്ദപ്പ
ണിക്കരുടെ വീട്ടിലെക്ക ചെന്നു. അവിടെ ചെന്നപ്പോൾ അ
ദ്ദെഹം തലെദിവസം വൈകുന്നെരം പൊല്പായി കളത്തിലെ
ക്ക പൊയിരിക്കുന്നു എന്നും പിറ്റെദിവസം രാവിലെക്കെ എത്തു
കയുള്ളു എന്നും കെട്ടു— അതും ഒരു കുണ്ഠിതമായി ശാസ്ത്രികൾ ആ
വീട്ടൽ കൊലാമ്മൽ പടിയിൽ കിടന്നുറങ്ങി.

നമ്പൂരിപ്പാട ഭക്ഷണം കഴിഞ്ഞ പൂവരങ്ങിൽ എത്തി എ
ന്ന പറഞ്ഞിട്ടുണ്ടല്ലൊ— ചെറുശ്ശെരി നമ്പൂരിയും കെശവൻ ന
മ്പൂരിയും കൂടെതന്നെ ഉണ്ടായിരുന്നു— നാലകെട്ടിൽ എത്തിയഉ
ടനെ നമ്പൂരിപ്പാട ഒരു കസാലയിന്മെൽ അവിടെ ഇരിക്കുകയും
കെശവൻ നമ്പൂരി നമ്പൂരിപ്പാട വന്ന വിവരം അറിയിപ്പാൻ
ഇന്ദുലെഖയുടെ മാളികയിന്മെലെക്ക പൊകയും ചെയ്തു.

കേശവൻ നമ്പൂരിക്ക ഇന്ദുലെഖയുടെ മാളികയിലെക്ക ക
യറുവാൻ ധൈൎയ്യം വന്നില്ലാ— കൊണി പകുതിയൊളം കയറും
പിന്നെ ഇങ്ങട്ടതന്നെ ഇറങ്ങും—പിന്നെയും കയറും പിന്നെയും ഇ
റങ്ങും. തന്റെ അറയിലെ ജാലകത്തിൽ കൂടെ ഇദ്ദെഹത്തി
ന്റെ ൟ പ്രാകൃതം കണ്ടിട്ട ഇദ്ദെഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി
അമ്മക്ക സങ്കടം തൊന്നി ഉടനെ കൊണിച്ചുവട്ടിലെക്ക ചെന്നു
നമ്പൂരിയെ വിളിച്ചു.

ല—എന്താണ ഇങ്ങിനെ കളിക്കുന്നത ഇന്ദുലെഖയെ പെടിച്ചി
ട്ടായിരിക്കും അല്ലെ— ഞാൻ ചെന്നുപറയാം. ഇന്ദുലെഖയെ
പകൽ നമ്പൂരിപ്പാട്ടിലെക്ക കാണുന്നതിന്ന അവൾക്ക അത്ര
വിരൊധമുണ്ടാകയില്ലെന്ന തൊന്നുന്നു— ഞാൻ ഒന്ന പൊയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/238&oldid=193209" എന്ന താളിൽനിന്ന് ശേഖരിച്ചത്