താൾ:CiXIV270.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 213

ശീ—അതാണ നല്ലത— ശുഭസ്യ ശീഘ്രം.

ന—ഇന്ദുലെഖക്ക കയറാൻ പല്ലക്ക ഇവിടെ ഉണ്ടെല്ലൊ.

ശീ—നാലഞ്ച പല്ലക്ക ഹാജരുണ്ട.

ശീനുപട്ടരുമായി ഇത്രത്തൊളം സംസാരം കഴിഞ്ഞിട്ടാണ
നമ്പൂരിപ്പാട പൂവരങ്ങിലെക്ക പുറപ്പെട്ടത. കാക്കയുടെ കഴുത്തി
ലെ മണിപൊലെ നമ്പൂരിപ്പാട പറഞ്ഞ വാക്ക അമ്പലത്തിലും
കൊളവക്കിലും മഠത്തിലും വഴിയിലും ശീനുപട്ടര പത്തിന പതി
നാറാക്കി പറഞ്ഞുകൊണ്ട നടന്നു. അന്ന ക്ഷെത്രത്തിൽ ചുരു
ങ്ങീട്ട ഒരു അടിയന്തരം ഉണ്ടായിരുന്നു. അതിന കുറെ നമ്പൂരി
മാരും പട്ടന്മാരും കൂടീട്ടുണ്ടായിരുന്നു— അവിടെവെച്ചും ശീനുപട്ട
ര ഇന്ദുലെഖയുടെ പാണിഗ്രഹണം അന്നു രാത്രി ഉണ്ടാവുമെന്ന
ഘൊഷിച്ചു. ആ കൂട്ടത്തിൽ അപ്പൊൾ ഉണ്ടായിരുന്നതിൽ ശങ്ക
രശാസ്ത്രികൾക്ക മാത്രമാണ ഇതകെട്ടപ്പൊൾ അധികവും വ്യ
സനമായത. ഇന്ദുലെഖക്ക എഴുത്ത കൊടുത്തു എന്ന തലെദി
വസം വൈകുന്നേരം നമ്പൂരിപ്പാട്ടിലെ ചൊദ്യത്തിന്ന സമാ
ധാനമായി അമ്പലത്തിൽവെച്ച ഗൊവിന്ദൻ ഉറക്കെ വിളച്ച
പറഞ്ഞ കെട്ടപ്പൊൾ തന്നെ കുഞ്ഞിക്കുട്ടിഅമ്മ തന്നൊട തലെ
ദിവസം പറഞ്ഞ പ്രകാരം കാൎയ്യം നിശ്ചയിച്ചപൊയി എന്ന ശാ
സ്ത്രികൾ ഉറച്ചിരുന്നു. ഇപ്പൊൾ ശീനുപ്പട്ടര കൂടി അന്നരാത്രി
അടിയന്തരമാണെന്നു തീൎച്ച പറഞ്ഞപ്പൊൾ ശാസ്ത്രികൾക്ക സം
ശയമെല്ലാം വിട്ടു ഒരു ദീൎഘനിശ്വാസം ചെയ്തു— "കഷ്ടം! ഇത്ര
"അന്തസ്സാരവിഹീനയായ ഒരു സ്ത്രീയെ ഞാൻ ഇത്ര ബുദ്ധിശാലി
"നീ എന്ന ഇത്രനാളും വിചാരിച്ചുവെല്ലൊ— അഞ്ചനിമിഷം സം
"സാരിച്ചാൽ ൟ നമ്പൂരിപ്പാട പടുവങ്കനും കെവലം സ്ത്രീജിത
"നായ ഒരു അമൎയ്യാദക്കാരനും ആണെന്ന എത്ര താണതരം ബു
"ദ്ധിയുള്ളവൎക്കും കൂടി അറിവാൻ കഴിയുമെല്ലൊ— ഇന്ദുലെഖക്ക
"കഴിയുമൊ എന്നുള്ളതിന സംശയമുണ്ടൊ. എന്നിട്ട ഇന്ദുലെഖ
"മന്മഥ സദൃശനായി അതി ബുദ്ധിമാനായി തന്നിൽ അത്യനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/237&oldid=193208" എന്ന താളിൽനിന്ന് ശേഖരിച്ചത്