താൾ:CiXIV270.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 പതിമൂന്നാം അദ്ധ്യായം.

യണ്ടത— എന്ന ആലൊചിച്ച അങ്ങട്ടും ഇങ്ങട്ടും നടന്നു വല
ഞ്ഞു. ആരൊടും പറയാൻ ധൈൎയ്യമായില്ലാ. ഗൊവിന്ദന വഷ
ളത്വമുണ്ടെങ്കിലും നല്ല സാമൎത്ഥ്യവും ഉണ്ട ൟ കാൎയ്യം നമ്പൂരി
പ്പാട പൊയ്ക്കഴിഞ്ഞശെഷമെ പൊതുവിൽ അറിയാവൂ എന്നാ
ണ അവന്റെ ആഗ്രഹം. അതുകൊണ്ട കെശവൻ നമ്പൂരിയൊ
ടുകൂടി പറവാൻ ധൈൎയ്യമുണ്ടായില്ലാ— നമ്പൂരിപ്പാട നെൎത്തെ
ഭക്ഷണവും മറ്റും കഴിഞ്ഞ ഇന്ദുലെഖയെ കാണാൻ പൂവരങ്ങി
ൽ എത്തി. ഇവിടെ നമ്പൂരിപ്പാട്ടിനെ കുറിച്ച ഒരു വാക്ക നന്നാ
യിട്ട എനിക്ക പറവാനുണ്ട. ചെറുശ്ശരി നമ്പൂരി എത്ര വിദ്യ
നൊക്കീട്ടും ഗൊവിന്ദന്റെ ഉപദെശം മുറുക്കെ പിടിച്ച ൟ ക
ല്യാണിക്കുട്ടിയുടെ സംബന്ധ ആലൊചനയെ പറ്റി ഇതവരെ
ലെശംപെലും ചെറുശ്ശെരി നമ്പൂരിയെ അറിയിച്ചിട്ടില്ലാ— പി
ന്നെ ഒരുകാൎയ്യംകൂടി ഉപദെശപ്രകാരം നടന്നിട്ടുണ്ട. ഊണകഴി
ഞ്ഞ മഠത്തിന്റെ കൊലാമ്മൽ ഉലാത്തിക്കൊണ്ടിരിക്കുമ്പൊൾ
സെവകന്റെ ഭാവത്തിൽ നടന്നിരുന്ന ശീനുപട്ടരുമായി നമ്പൂ
രിപ്പാട താഴെ കാണിക്കുന്ന ഒരു സംഭാഷണം ഉണ്ടായി.

ന—എന്താണ ശീനു— കാൎയ്യം എല്ലാം ഇന്നതന്നെ ശട്ടമായാൽ
നാളെ രാവിലെ പുറപ്പെടാമായിരുന്നു.

ശീനു—അതിനെന്താണ വിഘ്നം— ഒക്കെ ശട്ടമല്ലെ.

ശീനുപട്ടര പൂവരങ്ങിൽ അകത്തുള്ള വൎത്തമാനം ഒന്നും അ
റിഞ്ഞിട്ടില്ലാ — പിന്നെ അന്നെത്തെ ശണ്ഠകഴിഞ്ഞശെഷം പട്ട
രെ പൂവരങ്ങിലൊ പൂവള്ളിവീട്ടിലൊ എങ്ങും കണ്ടപൊവരുത
"കണ്ടാൽ ആ കൊമട്ടിയെ തല്ലണം" എന്ന പഞ്ചുമെനവൻ പറ
ഞ്ഞതിനാൽ കുറെ ദിവസമായി പൂവള്ളിവീട്ടിൽ കടക്കാറെ ഇ
ല്ലാ— അതകൊണ്ട ഇയാൾ അവിടെ നടന്ന യാതൊരു വിവര
ങ്ങളും ശരിയായി അറിഞ്ഞിട്ടില്ലായിരുന്നു.

ന—എല്ലാംശട്ട മായി എന്നതന്നെപറയാം. ദിവസം ഇന്നതന്നെ
യൊ എന്നമാത്രം അന്വെഷിക്കണം— ഇന്നതന്നെയാക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/236&oldid=193207" എന്ന താളിൽനിന്ന് ശേഖരിച്ചത്