താൾ:CiXIV270.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 211

തിന്നുന്നവരുടെ ഭാഷ പഠിച്ച ആ അധികപ്രസംഗിയെ എ
നിക്ക വെണ്ടാ— ഇവൾ നല്ല കുട്ടി— പ്രായം ബഹു വിശെഷം—
എനിക്ക ൟ പ്രായത്തിലുള്ള സ്ത്രീകളെയാണ ൟയ്യെടെ ആ
ഗ്രഹം ഗൊവിന്ദാ— ക്ഷണം പൊയി ഉത്സാഹിച്ചൊ— ഇന്ദുലെ
ഖയെ കാണണ്ടാ എന്ന വെച്ചാലെന്താ.

ഗൊ—എന്താണ ഇങ്ങനെ അരുളിച്ചെയ്യുന്നത— നെൎത്തെ അരു
ളിച്ചെയ്തത മറന്നുവൊ— ഇന്ദുലെഖയെ തന്നെയാണ സംബ
ന്ധം കഴിച്ച കൊണ്ടുപൊവുന്നത എന്ന എല്ലാവൎക്കും എഴു
ന്നെള്ളുന്നതവരെ എങ്കിലും തൊന്നണം എന്നല്ലെ അരുളി
ച്ചെയ്തത. പിന്നെ ഇപ്പൊൾ ഇങ്ങിനെ അരുളിച്ചെയ്താലൊ— ഇ
ത മഹാ ഗൊപ്യമായിരിക്കണം എന്നല്ലെ അരുളിച്ചെയ്തത.

ന—ഹാ— സമൎത്ഥാ— സമൎത്ഥാ— രസികാ— നിയ്യാണ സമൎത്ഥൻ—
ഞാൻ അല്പം അന്ധാളിച്ചു— ഒരക്ഷരം ഞാൻ എനി പറയുക
യില്ലാ— എല്ലാം നീ പറയുന്നതു പൊലെ— പൊയ്കൊ— പൊ
യി എല്ലാം ശട്ടം ചെയ്തൊ— ഇന്ദുലെഖയെ കണ്ടുകളയാം— പ
ക്ഷെ ഒരു ദൊഷമാണുള്ളത. അവളെ കാണുമ്പൊൾ എനി
ക്ക വെറെ ഒരു സ്ത്രീയും വെണ്ടെന്ന തൊന്നി ഭ്രാന്ത പിടിക്കുന്നു—
എന്തചെയ്യട്ടെ. പൊവുന്നതവരെ എനി കാണാതെ കഴിച്ചാ
ൽ മനസ്സിന്ന ബഹു സുഖം ഉണ്ടാവും. അതാണ ഞാൻ പറ
ഞ്ഞത.

ഗൊ—തിരുമനസ്സകൊണ്ട നല്ല ധൈൎയ്യമായി ഉറപ്പിക്കണം — എ
ത്രപെണ്ണുങ്ങൾ ഉണ്ട ലൊകത്തിൽ ഇവിടുത്തെ തിരുമെനി ഒ
ന്ന കണ്ടാൽ മതി എന്ന വിചാരിച്ചിരിക്കുന്നു.

ന—ഹാ— സമൎത്ഥാ— ഞാൻ ധൈൎയ്യമായിരിക്കും— ഇന്ദുലെഖയും
ഒരു പുല്ലും എനിക്ക സമം— നീ പൊയി ശ്രമിച്ചൊ— വളരെ
ഗൊപ്യമായിരിക്കട്ടെ.

ഗൊവിന്ദൻ അവിടെനിന്ന പൊയി— ൟ കാൎയ്യത്തിലെ
ക്ക ശ്രമിക്കാനായിട്ട ആരൊടാണ പറെയണ്ടത— എന്താണ പറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/235&oldid=193206" എന്ന താളിൽനിന്ന് ശേഖരിച്ചത്