താൾ:CiXIV270.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 പതിമൂന്നാം അദ്ധ്യായം.

ത്തിൽ പൊയി ജപിച്ചൊളു.

എന്ന പറഞ്ഞ വലിയ കുളപ്പുരയിലെക്ക നമ്പൂരിപ്പാട വ
ളരെ ഒരു ഘനഭാവം നടിച്ചും കൊണ്ട ഗൊവിന്ദനൊടു കൂടെ
പൊയി.

ചെറുശ്ശെരിക്ക ആകപ്പാടെ നമ്പൂരിപ്പാട പറഞ്ഞത ബൊ
ധിച്ചില്ലാ. നമ്പൂരിപ്പാട സാധാരണ എട്ടുമണിക്കെ എണീക്കാറു
ള്ളു— കുളി സാധാരണ പത്തമണി കഴിഞ്ഞിട്ടെ ഉള്ളൂ— കുളിപ്പാൻ
വരുന്നതിന്ന മുമ്പ പല്ലതെപ്പും മറ്റും കഴിയും— ഇന്ന ആ വിധ
മൊന്നുമല്ലാ കണ്ടത— കിടന്ന ഉറങ്ങിയ ദിക്കിൽ നിന്ന ബദ്ധ
പ്പെട്ട എണീട്ട മണ്ടിവന്നത പൊലെയാണ കണ്ടത— പിന്നെ സ്ത്രീ
കൾ കുളിക്കുന്ന കുളപ്പുരയിൽ നിന്നാണ പുറത്തെക്ക ചാടി വ
ന്നത— തലെദിവസം കുളിച്ച കുളപ്പുര കടന്ന പൊരണം ൟ കു
ളപ്പുരക്ക വരുവാൻ— പിന്നെ മൂത്രശങ്കക്ക പുറത്ത വന്നപ്പൊൾ
ഗൊവിന്ദൻ മറ്റെ കുളപ്പുരക്ക തന്നെ പൊവാമെന്ന പറഞ്ഞു.
ഇതൊക്കെ ആലൊചിച്ചു ഇതിലെന്തൊ ഒരു വിദ്യയുണ്ട എന്താ
ണെന്ന അറിഞ്ഞില്ലെല്ലൊ എന്ന വിചാരിച്ച ചെറുശ്ശെരിനമ്പൂ
രി കുറെ ദൂരം നടന്ന തിരിഞ്ഞ നൊക്കിയപ്പൊൾ ഒരു പെങ്കിടാ
വ ആ കുളപ്പുരയിൽ നിന്ന എറങ്ങി പുറത്തവന്ന അമ്പലത്തി
ലെക്ക വരുന്നത കണ്ടു. ശരി— ചെറുശ്ശെരിക്ക മനസ്സിലായി— ഉ
ടനെ അടുക്കെ കണ്ട ഒരാളൊട ചൊദിച്ചപ്പൊൾ ആ കുട്ടി പ
ഞ്ചുമെനവന്റെ മരുമകളാണെന്നും അറിഞ്ഞു— അതി ബുദ്ധി
മാനായ ചെറുശ്ശെരി ക്ഷണെന വളരെ എല്ലാം മനസ്സുകൊണ്ട
ഗണിച്ചു— "ഇതിൽ എന്തൊ ഒരു വിശെഷവിധിയുണ്ട. ഇന്ദുലെ
"ഖയുടെ പാപമൊചനമായി എന്ന തൊന്നുന്നു" എന്ന വിചാ
രിച്ച മനസ്സകൊണ്ട ഒന്ന ചിറിച്ച മണ്ഡപത്തിൽ ജപിക്കാൻ
പൊയി ഇരുന്നു.

നമ്പൂരിപ്പാട—(ഗൊവിന്ദനൊട) എനിക്ക പൂൎണ്ണസമ്മതം— ബ
ഹു സന്തൊഷം— ഇന്ദുലെഖ എനിക്ക വെണ്ടാ— ഗൊമാംസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/234&oldid=193205" എന്ന താളിൽനിന്ന് ശേഖരിച്ചത്