താൾ:CiXIV270.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 209

ഖിയാണ— പതിമ്മൂന്ന വയസ്സിൽ മലയാളത്തിൽ ചില സ്ത്രീകൾ
ക്ക പ്രസവം കൂടി കഴിയുന്നുണ്ടെങ്കിലും കല്യാണിക്കുട്ടിക്ക ശരീര
പ്രകൃതികൊണ്ട യൌവനം ഉദിച്ചു എന്നെ പറഞ്ഞുകൂടു— ആക
പ്പാടെ ലജ്ജാരസം ആധിക്യമായി കാണപ്പെടുന്ന ഒരു സാധു
ക്കുട്ടിയാണെന്ന മാത്രമെ എനിക്ക പറവാനുള്ളു. ഇവൾ കുളിച്ച
തൊൎത്തി തലമുടി വെർപെടുത്തുംകൊണ്ട കുളപ്പുരയിൽ നിന്ന
പുറത്തെക്ക വരുമ്പൊഴാണ നമ്പൂരിപ്പാടിന്റെ അഭിമുഖമായ
എഴുനെള്ളത്ത — കണ്ട ഉടനെ ഇവൾ കുളപ്പുരയിലെക്ക ത
ന്നെ മാറി നിന്നു — നമ്പൂരിപ്പാടാണെന്ന ശങ്കിച്ചിട്ടെ ഇല്ലാ—
അത സ്വൎണ്ണ വിഗ്രഹമായിട്ടല്ലെ തലെ ദിവസം കണ്ടത — എന്നാ
ൽ ഏതൊ ഒരു പരിചയമില്ലാത്താളാണെന്ന വിചാരിച്ച കല്യാ
ണിക്കുട്ടി അകത്തെക്ക തന്നെ മാറി നിന്നതാണ— നമ്പൂരിപ്പാട
അങ്ങിനെ വിടുന്നാളൊ— ഒരിക്കലും അല്ല. നെരെ ചെന്നു കുള
പ്പുരയിൽ കടന്നു നൊക്കി നൊക്കി കണ്ടു— തിരിഞ്ഞ ഗൊവിന്ദ
നെ നൊക്കി— അസ്സൽകുട്ടി എന്ന പറഞ്ഞു— അപ്പൊഴക്ക ഗൊ
വിന്ദൻ ചെറുശ്ശെരി കുളിച്ചു വരുന്നത കണ്ട വെഗം എഴുന്നെ
ള്ളണം എന്ന പറഞ്ഞു— നമ്പൂരിപ്പാട കുളപ്പുരയിൽ നിന്ന പുറ
ത്തെക്ക ചാടിയത ചെറുശ്ശെരിയുടെ മുമ്പിൽ നെരെ കുറിക്ക
വെടി വെച്ചതുപൊലെ.

ചെ—ഇതെന്തകഥാ കുളിക്കാറായൊ.

ന—ആയി.

ചെ—ഇത്ര നെൎത്തെയൊ.

ന—അതെ.

ചെ—എന്നാൽ എന്താണ കുളപ്പുരയിൽ നിന്ന പുറത്തെക്ക വ
ന്നത.

ന—മൂത്രശങ്കക്ക.

ഗൊ—നീരാട്ടകുളി മറ്റെ കുളപ്പുരയിലാണ നല്ലത.

ന—എന്നാൽ അങ്ങട്ടതന്നെ പൊവാം— ചെറുശ്ശെരി അമ്പല


27*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/233&oldid=193204" എന്ന താളിൽനിന്ന് ശേഖരിച്ചത്