താൾ:CiXIV270.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 പതിമൂന്നാം അദ്ധ്യായം.

എന്ന നീ എല്ലാവരൊടും ഭൊഷ്ക പറഞ്ഞൊ— അഥവാ ഇ
ന്ന ഞാൻ കാണിപ്പാൻ ഭാവിച്ചിരിക്കുന്ന രസികത്വം കൊ
ണ്ട ഇന്ദുലെഖ തന്നെ വശത്തായാൽ പിന്നെ അവളെ തന്നെ
കൊണ്ടുപൊകയും ചെയ്യാം— അല്ലെ.

ഗൊ—ഇപ്പൊൾ അരുളിച്ചെയ്തത ശരി— അങ്ങിനെ തന്നെയാ
ണ വെണ്ടത.

ന—എന്നാൽ ആ പെണ്ണിനെ ഒന്ന എനിക്ക കാണെണമെ
ല്ലൊ— അതിനെന്താണ വിദ്യ.

ഗൊ—അടിയൻ പൊയി അന്വെഷിച്ച വരാം— അമ്പലത്തിൽ
തൊഴാൻ വരും— അപ്പൊൾ കാണാം.

ന—രസികക്കുട്ടീ— സമൎത്ഥാ—അതതന്നെ നല്ല സമയം— നീ പൊ
യി അന്വെഷിച്ചു വാ.

ഗൊവിന്ദൻ ഉടനെ പൊയി അന്വെഷിച്ചപ്പൊൾ കല്യാ
ണിക്കുട്ടി സ്ത്രീകളുടെ കുളപ്പുരയിൽ കുളിക്കുന്നത കണ്ടു— ഉടനെ
ഓടിവന്ന നമ്പൂരിപ്പാടെ അറിയിച്ചു— നമ്പൂരിപ്പാട പെടഞ്ഞ
എണീട്ട കുളത്തിലെക്ക പുറപ്പെട്ടു — നമ്പൂരിപ്പാട്ടിലെ അപ്പൊഴ
ത്തെ വെഷം ബഹു ലഘുവാണ— ഒരു പട്ടക്കര മുണ്ട മുലക്കമെ
ൽ ചുറ്റി ഉടുത്തതും മെതിയടിയും മാത്രമെ ഉള്ളു.

എന്റെ വായനക്കാൎക്ക കല്യാണിക്കുട്ടിയെ കുറിച്ച അവ
ളുടെ പെര പീഠികയിൽ വായിച്ച അറിവ മാത്രമെ ഉള്ളു— ൟ കു
ട്ടി ശീനുപട്ടരുടെ മകളാണെന്നും പതിമ്മൂന്ന വയസ്സ പ്രായമാ
ണെന്നും കൂടി അറിഞ്ഞിരിക്കാം— ഇവൾ നല്ല സുമുഖിയായ ഒരു
പെങ്കിടാവ തന്നെ ആണെങ്കിലും ഇന്ദുലെഖയൊടും മറ്റും
സാമ്യമാണെന്നൊ അതിൽ ഒരു ശതാംശം സൌന്ദൎയ്യമുണ്ടെ
ന്നൊ ശങ്കിച്ച പൊവരുതെ— അത കഥ വെറെ— ഇത വെറെ— ക
ല്യാണിക്കുട്ടി ശുദ്ധ മലയാള സമ്പ്രദായ പ്രകാരം വളൎത്തിയ ഒ
രു പെണ്ണായിരുന്നു— എഴുതാനും വായിപ്പാനും അറിയാം— കുറെ
ശ്ശ പാടാം— ഇത്ര മാത്രമെ വിദ്യാപരിചയമുള്ളു— കണ്ടാൽ സുമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/232&oldid=193203" എന്ന താളിൽനിന്ന് ശേഖരിച്ചത്