താൾ:CiXIV270.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പതിമൂന്നാം അദ്ധ്യായം.

നമ്പൂരിപ്പാടും ഇന്ദുലെഖയുമായുണ്ടായ
രണ്ടാമത്തെ സംഭാഷണം.

ഒരു അര മണിക്കൂറ നെരമെ നമ്പൂരിപ്പാട ഉറങ്ങിയുള്ളു—
അപ്പൊൾ ഉണ്ടായ ഉറക്കിന്ന ഉറക്കം എന്നല്ലാ പറയെണ്ടത—
ഒരു മയക്കം എന്നാണ— ആ മയക്കം കഴിഞ്ഞ ഉടനെ എണീറ്റി
രുന്നു ഗൊവിന്ദനെ വിളിച്ച രാത്രി പറഞ്ഞതെല്ലാം രണ്ടാമതും
പറയിച്ചു— മനസ്സിന്ന കുറെ സുഖം തൊന്നി.

നമ്പൂരിപ്പാട—ചെറുശ്ശെരി എവിടെയാണ കിടക്കുന്നത— ഉണ
ൎന്നുവൊ.

ഗൊ—കുളിപ്പാൻ പൊയി— ഇതിന്റെ തെക്കെ അറയിലാണ
ഉറങ്ങിയത— ചെറുശ്ശെരി നമ്പൂരിയൊട അടിയൻ ഉണ
ൎത്തിച്ചതൊന്നും ഇപ്പൊൾ അരുളിച്ചെയ്യരുതെ.

ന—എന്താ വിരൊധം.

ഗൊ—സ്ഥിതി ഒന്ന അറിഞ്ഞിട്ട മതി എന്നടിയന തൊന്നുന്നു.

ന—മിടുക്കാ— നീ മഹാ മിടുക്കൻ തന്നെ— എന്നാൽ ൟ കാൎയ്യം
സ്വകാൎയ്യമായിരിക്കട്ടെ— ഞാൻ ഇന്ദുലെഖയെ ഇന്നുകൂടി ഒന്ന
കാണാം— എന്നിട്ടും അവൾ വശത്തായില്ലെങ്കിൽ ക്ഷണെ
ന മറ്റെ കാൎയ്യം നടന്ന പുലർകാലെ അവളെയും കൊണ്ട
പൊയ്ക്കളയാം— ഇന്ദുലെഖയെ തന്നെയാണ കൊണ്ടുപൊയ
ത എന്നെ ഇവിടെ പുറത്തുള്ളാളുകൾ വിചാരിക്കയുള്ളു—
നൊം പൊയ്കഴിഞ്ഞിട്ട പിന്നെ അറിഞ്ഞൊട്ടെ— പിന്നെ അ
റിയുന്നതകൊണ്ട ഒരു കുറവും നൊക്ക ഇല്ലെല്ലൊ— അതു
കൊണ്ട ൟ കാൎയ്യം ഗൊപ്യമായി തന്നെ വെച്ചൊ— ഇന്ദുലെ
ഖയെ തന്നെയാണ സംബന്ധം കഴിച്ചകൊണ്ട പൊവുന്നത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/231&oldid=193202" എന്ന താളിൽനിന്ന് ശേഖരിച്ചത്