താൾ:CiXIV270.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 പന്ത്രണ്ടാം അദ്ധ്യായം.

ഗൊ—അതി സുന്ദരിയാണ.

ന—എന്നാൽ എനിക്ക അത സമ്മതം— ൟ അധികപ്രസംഗി
ഇന്ദുലെഖയെ കെട്ടിവലിച്ച കൊണ്ടുപൊയാൽതന്നെ രണ്ട
ദിവസം ശരിയായിട്ടിരിക്കില്ല.

ഗൊ—അരുളിച്ചെയ്തതു ശരിയാണ.

ന—എന്നാൽ ശീനുപട്ടരെ ഇപ്പൊൾ തന്നെ വിളിക്കൂ.

ഗൊ—വരട്ടെ— ബദ്ധപ്പെടെണ്ട വെളിച്ചാവട്ടെ.

ന—എന്നാൽ കുട്ടിയെ ഒന്ന എനിക്ക കാണാമൊ രാവിലെ.

ഗൊ—ധാരാളമായിട്ട കാണാം.

ഗൊവിന്ദനുമായിട്ടുള്ള ൟ സംവാദം കഴിയുമ്പൊഴക്ക പ്ര
ഭാതമായി എങ്കിലും നമ്പൂരിപ്പാട ക്ഷീണംകൊണ്ട കുറെ ഉറങ്ങി
പ്പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/230&oldid=193201" എന്ന താളിൽനിന്ന് ശേഖരിച്ചത്