താൾ:CiXIV270.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 205

ഇതെല്ലാം പറയുന്നത ഗൊവിന്ദൻ സ്വസ്ഥമായി കെട്ട,
വെറ്റില മുറുക്കാൻ ഉണ്ടാക്കി കൊടുത്ത കഴിഞ്ഞശെഷം സാ
ധാരണ സമ്പ്രദായപ്രകാരം നമ്പൂരിപ്പാട്ടിലെ അടുക്കെനിന്നു
പറയുന്നു.

ഗൊ—അടിയന ഒന്ന ഉണൎത്തിക്കാനുണ്ട സമ്മതമുണ്ടെങ്കിൽ ഉ
ണൎത്തിക്കാം.

ന—പറയൂ— പറയൂ— ഒറക്കം എനിക്ക ലെശം വരുന്നില്ല— പറയൂ.

ഗൊ—ഇന്ദുലെഖക്ക രഹസ്യമായിട്ട വെറെ ഒരു വിദ്വാനുണ്ടത്രെ—
അവനുമായിട്ട വലിയ ഇഷ്ടമാണത്രെ— ദുൎന്നടപ്പുകാരിയാണ
ഇവൾ എന്നാണ അടിയന തൊന്നിയത— പിന്നെ കുറുമ്പും
കലശൽ തന്നെ— ഇങ്കിരീസ്സും മറ്റും വളരെ പഠിച്ചിരിക്കുന്നത
കൊണ്ട ആ സമ്പ്രദായവും കൊണ്ട മനക്കലെക്ക ചെന്നാൽ
അവിടെ പിടിക്കാൻ പ്രയാസം— സമ്പ്രദായം എനി മാറ്റാ
നും പ്രയാസം— ഇവിടെ പൂവള്ളി വീട്ടിൽ പഞ്ചുമെനവന്റെ
മരുമകളായിട്ട ഒന്നാന്തരം ഒരു കുട്ടിയുണ്ട—അടിയൻ വൈ
കുന്നെരം അമ്പലത്തിൽ വന്ന പൊവുന്നത കണ്ടു— അതിന
ഇങ്കിരിയസ്സും മറ്റും ഇല്ലാ— നല്ല പ്രകൃതമാണെന്ന എല്ലാവ
രും പറയുന്നു— ആ പെണ്ണിന തിരുമനസ്സിലെ കണ്ടാൽ ബൊ
ധിക്കും— സാധിക്കാനും പ്രയാസമില്ല— അതകൊണ്ട അതിന
ഉത്സാഹിക്കുന്നതാണ നല്ലത എന്ന അടിയന തൊന്നുന്നു—
എനി തമ്പുരാന്റെ തിരുമനസ്സപൊലെ.

ന—ഹാ— രസികാ— ഗൊവിന്ദാ— മിടുക്കനാണ നീ— മിടുമിടുക്കാ—
കെമാ— ഇപ്പൊൾ എനിക്ക സുഖക്കെട വളരെ തീൎന്നു— ൟ
കുട്ടിക്ക ഇങ്കിരീസ്സ ഇല്ല— നിശ്ചയം തന്നെ അല്ലെ.

ഗൊ—അശെഷമില്ല— പാവമാണ— നല്ല സ്വഭാവം. ഇന്ന അമ
റെത്ത കഴിക്കുമ്പൊൾ രണ്ടുനെരവും ഉത്സാഹിച്ചു കൊണ്ടി
രുന്ന ശീനു പട്ടരുടെ മകളാണത്രെ.

ന—ആട്ടെ— കണ്ടാൽ അതി സുന്ദരിയൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/229&oldid=193200" എന്ന താളിൽനിന്ന് ശേഖരിച്ചത്