താൾ:CiXIV270.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 പന്ത്രണ്ടാം അദ്ധ്യായം.

ന—അത പറഞ്ഞിട്ട ഫലമില്ലാ— ഇന്ദുലെഖ ഇങ്കിരിയസ്സ മാ
തിരിക്കാരിയാണുപൊൽ— സമയം നൊക്കീട്ടെ ചെല്ലാൻ പാ
ടുള്ളു. ഗൊഷ്ടിമയം! ആ പെണ്ണിന ഇത്ര സൌന്ദൎയ്യം ഉണ്ടാ
യിരുന്നില്ലെങ്കിൽ ഞാൻ നെൎത്തെ മുഖത്ത ആട്ടിപ്പൊരു
മായിരുന്നു— എന്തൊരു കുറുമ്പാണ— ആചാരം ഒന്നും പറയു
ന്നില്ല— സമന്മാരൊട പറയുംപൊലെ എന്നൊട സംസാരി
ച്ചു— എന്റെ മുമ്പിൽ ഇരിക്കണമെന്നകൂടി താല്പൎയ്യമുണ്ടായി
രുന്നു എന്ന തൊന്നുന്നു— പക്ഷെ അതിന ഞാൻ സമ്മതി
ച്ചില്ലാ— എന്നാൽ ഒരു വിഢ്ഢിത്വം എനിക്കും വന്നിട്ടുണ്ട— നെ
ൎത്തെ അവളെ കണ്ട ഉടൻ ഞാൻ വളരെ ഭ്രമിച്ച എന്റെ
സ്ഥിതി ഒന്നും ഓൎക്കാതെ കുറച്ച ഘനം വിട്ട ചില ചാപല്യ
ങ്ങൾ പറഞ്ഞുപൊയിട്ടുണ്ട— അതകൊണ്ട എന്നെ കുറെകൂ
ടെബുദ്ധിമുട്ടിച്ച പണം കുറെ പറ്റിക്കണമെന്ന വിചാരമു
ണ്ടൊ എന്നറിഞ്ഞില്ല— ഞാൻ പൊൻ‌ ഗഡിയാൾ കൊടുത്ത
പ്പൊൾ അതിന്മെൽ ബഹു ദുരാശകണ്ടു— വെഗം ഞാൻ ഇ
ങ്ങട്ടതന്നെ വാങ്ങി— അത്രവെഗം ഇതൊന്നും എന്നൊട പ
റ്റുകയില്ലാ. പൊൻ ഗഡിയാൾ മടക്കി വാങ്ങിയതകൊ
ണ്ടൊ നീ നെൎത്തെ ശ്ലൊകം കൊണ്ടുചെന്നപ്പൊൾ വാങ്ങാ
ഞ്ഞത എന്ന എനിക്ക ഒരു ശങ്ക— പക്ഷെ ആ ഗഡിയാൾ
കൊടുത്തകളയാം— എനിക്ക ബഹു മൊഹം ഗൊവിന്ദാ— ഇ
ങ്ങിനെ ഒരു മൊഹം ഇതവരെ ഉണ്ടായിട്ടില്ലാ— എന്നാലും
നാളെ ഞാൻ കാണുമ്പൊൾ നല്ല ഘനം നടിക്കാനാണ നി
ശ്ചയിച്ചിരിക്കുന്നത— ഒരു സുഖമില്ല— മനസ്സിന്ന ലെശം സു
ഖമില്ല— വരണ്ടീരുന്നില്ല എന്ന തൊന്നുന്നു— അങ്ങട്ട ഇന്ദു
ലെഖയെ കൂടാതെ പൊവുന്നതും ബഹു അവമാനം— മഹാ
വിഢ്ഢി കറുത്തെടത്തിന്റെ എഴുത്തപ്രകാരം വന്ന ഇപ്പൊ
ൾ ചെണ്ടകൊട്ടാറായി എന്ന തൊന്നുന്നു— മൊശം മൊശം—
മഹാ മൊശം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/228&oldid=193199" എന്ന താളിൽനിന്ന് ശേഖരിച്ചത്